Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലും ഓണം കെങ്കേമമാക്കാൻ ലുലു

text_fields
bookmark_border
LULU hypermarket
cancel
camera_alt

സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ഒാണ വിഭവങ്ങൾ അണിനിരന്നപ്പോൾ

റിയാദ്​: കേരളത്തിൽ നിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവം. സദ്യവട്ടങ്ങൾക്കായുള്ള പച്ചക്കറികളും പഴങ്ങളുമുൾപ്പെടെയുള്ളവയും തൂശനില തൊട്ട് വ്യത്യസ്​തയിനം പായസങ്ങളടങ്ങുന്ന റെഡിമെയ്ഡ് ഓണസദ്യയുമെല്ലാം ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗത ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പട്ടുപാവാടയുമെല്ലാം ഓണത്തി​െൻറ ഓർമകളും ഗൃഹാതുരതയും പകരുന്നവയാണ്. ശനിയാഴ്‌ച വരെ നടക്കുന്ന ഓണച്ചന്തയിൽ ഇവയെല്ലാം മിതമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.



വിവിധ പച്ചക്കറി വിഭവങ്ങളും വ്യത്യസ്​ത രുചികളിലുള്ള പായസങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓണസദ്യ ഓൺലൈനായും ബുക്കുചെയ്യാൻ അവസരമുണ്ട്. ബാച്ചിലർ മുറികളിൽ ഭക്ഷണം പാകം ചെയ്ത് ശീലമില്ലാത്തവർക്കുപോലും എളുപ്പത്തിൽ ഉണ്ടാക്കാനാവും വിധം പ്രത്യേകം തയ്യാർ ചെയ്ത ഓണക്കിറ്റ് ലുലുവിൽ ലഭ്യമാണ്.




ആളുകളുടെ എണ്ണത്തിനനുസരിച്ച് സജ്ജമാക്കിയ കിറ്റിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പാകം ചെയ്‌താൽ ആർക്കും എളുപ്പത്തിൽ ഓണസദ്യ തയാറാക്കാൻ കഴിയുമെന്ന് ലുലു മാനേജ്​മെൻറ്​ അറിയിച്ചു. വ്യത്യസ്തയിനം പായസങ്ങളുടെ വിപണിയും ഇതോടൊന്നിച്ചുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - onam festival market in lulu hypermarket
Next Story