ഓണാഘോഷം; ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ജേതാക്കളായ റദ് വ ഗൾഫ് യുനീക് എഫ്.സി ടീം ട്രോഫിയുമായി
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഷൂട്ട് ഔട്ട്, വടംവലി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി ജിദ്ദ നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ് ഉദ്ഘാടനം ചെയ്തു. ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി), അബ്ദുൽ കരീം പുഴക്കാട്ടിരി (കെ.എം.സി.സി), ഇബ്രാഹിം കുട്ടി പുലത്ത് (വൈ.ഐ.എഫ്.എ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എട്ടു ടീമുകൾ മാറ്റുരച്ച വടം വലി മത്സരത്തിൽ റദ്വ ഗൾഫ് യുനീക് എഫ്.സി ടീം ജേതാക്കളായി. അക്നെസ് എഫ്.സി യാംബു ടീം റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി.
ഷൂട്ട് ഔട്ട് മത്സരത്തിൽ അൽ റെൽക്കോ സനയ്യ എഫ്.സി യെ പരാജയപ്പെടുത്തി റദ് വ ഗൾഫ് യുനീക് എഫ്.സി ജേതാക്കളായി. കേരളത്തനിമയോടെ അണിയിച്ചൊരിക്കിയ മാവേലി യുടെ വരവ് കാണികളെ ആവേശഭരിതമാക്കി.മത്സരം വീക്ഷിക്കാൻ എത്തിയവർക്ക് നവോദയ പ്രവർത്തകർ പായസം വിതരണം ചെയ്തു. ഏരിയ രക്ഷാധികാരി അജോ ജോർജ് വിന്നേഴ്സ് ട്രോഫിയും, ക്യാഷ് പ്രൈസ് 'മാസ ബ്രോസ്റ്റഡ്' മാനേജർ സൽമാൻ പരപ്പനങ്ങാടിയും, റണ്ണേഴ്സ് ട്രോഫി ഏരിയ ജോയന്റ് സെക്രട്ടറി രാജീവ് തിരുവല്ലയും, ക്യാഷ് പ്രൈസ് കബയാൻ സൂപ്പർ മാർക്കറ്റ് മാനേജർ റഷീദും സമ്മാനിച്ചു. ഷൂട്ട് ഔട്ട് മത്സരം വിജയിക്കുള്ള ട്രോഫി ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്കലും ക്യാഷ് പ്രൈസ് ത്വയ്ബ ലോണ്ട്രി എം.ഡി സാദിഖ് നെല്ലായയും നിർവഹിച്ചു. കളി നിയന്ത്രിച്ച റഫറിക്കുള്ള മെമന്റോ ഏരിയ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് നൽകി. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് സ്വാഗതവും ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു. ഏരിയ സ്പോർട്സ് കൺവീനർ ബിജു വെള്ളിയാമറ്റം, വിപിൻ തോമസ്, എ.പി സാക്കിർ, ഷൗക്കത്ത് മണ്ണാർക്കാട്, എബ്രഹാം തോമസ്, രാജീവ് തിരുവല്ല , ഷാഹുൽ ഹമീദ്, ആശിഖ് ചടയമംഗലം, ഗോപി മന്ത്രവാദി, ഷൗഫർ വണ്ടൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

