Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് ഫോർകയുടെ...

റിയാദ് ഫോർകയുടെ ഓണാഘോഷം ‘ഉത്രാടപ്പാച്ചിൽ’ നാളെ

text_fields
bookmark_border
റിയാദ് ഫോർകയുടെ ഓണാഘോഷം ‘ഉത്രാടപ്പാച്ചിൽ’ നാളെ
cancel

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോർക സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘ഉത്രാടപ്പാച്ചിൽ’ ചൊവ്വാഴ്ച വൈകിട്ട് ഏഴിന് റിയാദ് മുറബ്ബ അവന്യൂ മാൾ ലുലുവിൽ വെച്ച് നടക്കും. കേരളത്തി​െൻറ തനത് ഓണാചാരങ്ങളും കലാരൂപങ്ങളും നാട്ടുവഴികളിലെ ആഘോഷത്തിരക്കും പ്രവാസി മണ്ണിൽ പുനരാവിഷ്കരിച്ച് ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

പ്രവാസത്തി​െൻറ തിരക്കുകൾക്കിടയിൽ ഓണത്തി​െൻറ ഓർമകളും ആഘോഷപ്പെരുമയും വീണ്ടും അനുഭവിക്കാൻ ഇത് അവസരമൊരുക്കുന്നു. കാവടി, പുലികളി, നാടൻപാട്ട്, ഓണപ്പാട്ട്, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തപരിപാടികൾ, ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയ വിവിധ കലാവിരുന്നുകൾ ഇതി​െൻറ ഭാഗമായി അരങ്ങേറും.

തനത് സംസ്കാരം പുതുതലമുറക്ക് പരിചയപ്പെടുത്താനും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുമുള്ള വേദിയാണിതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. റിയാദിലെ പ്രാദേശിക സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിലേക്ക് മുഴുവൻ പ്രവാസികളെയും ഫോർക ഭാരവാഹികളായ റഹ്​മാൻ മുനമ്പത്ത്​, ജിബിൻ സമദ് കൊച്ചി, അഖിനാസ് കരുനാഗപ്പള്ളി, അലി ആലുവ, സൈഫ് കായംകുളം, നൗഷാദ് ചിറ്റാർ, വിനോദ്, ഷാജഹാൻ എന്നിവർ ക്ഷണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsonam celebrationsRiyadhSaudi Arabia News
News Summary - Onam celebrations in Riyadh to begin tomorrow
Next Story