വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ ഓണാഘോഷം
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയിൽനിന്ന്
ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സഫാ വില്ലയിൽ അരങ്ങേറിയ പരിപാടിയിൽ ഉണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും തലപൊലിയേന്തിയ മഹിളാരത്നങ്ങളുടെയും പുലികളിയുടെയും ആകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് എഴുന്നള്ളിച്ച് തുടക്കം കുറിച്ചു. കുട്ടികളും സ്ത്രീകളും പുരുഷന്മാരും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറി.ആഘോഷത്തോടെനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ പ്രസിഡന്റ് മോഹൻ ബാലൻ അധ്യക്ഷതവഹിച്ചു. സ്വകാര്യ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ കെ.പി.സി.സി സെക്രട്ടറി യോഗം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് അംഗം നസീർ വാവക്കുഞ്ഞ് ഓണസന്ദേശം നൽകി. ലോക പിതൃദിനത്തോടനുബന്ധിച്ച് ജിദ്ദ കൗൺസിലിന്റെ നേതൃത്വത്തിൽ ആഗോളാടിസ്ഥാനത്തിൽ 'എന്റെ അച്ഛൻ' എന്ന വിഷയത്തിൽ നടത്തിയ കവിത രചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
കലാരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച അംഗങ്ങളായ കലാകാരന്മാരെ വേദിയിൽ ആദരിച്ചു. 'കോലൈസ്' എന്ന ഷോർട്ട് ഫിലിമിൽ പ്രധാന വേഷം അവതരിപ്പിച്ച സോഫിയ സുനിൽ, ഷയാൻ റിയാസ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. 'കോലൈസി'ന്റെ കഥ തന്തുവിനെ കുറിച്ച് മുസാഫിർ അഹ്മദ് വിശദീകരിച്ചു. പത്താം ക്ലാസിലും പന്ത്രണ്ടിലും വിജയിച്ച വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിൽ അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകൾ നൽകി. നിഹാൽ ഷഫീക്, സ്നേഹ ജോസഫ്, ആൻഡ്രിയ ലിസ ഷിബു, ഹനാ ഷാനവാസ്, നിവേദിത പ്രകാശ്, നസൽ സമാൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. നാദിർ, സാഹിൽ, ആദിദേവ്, ആയുഷ്, ജോഹാന്ന, ശ്രേയ, ആയിഷ നേഷ എന്നിവർ ഡാൻസും, മിർസാ ഷരീഫ്, മുംതാസ് അബ്ദുൽറഹ്മാൻ, സോഫിയ സുനിൽ ജോബി റ്റി ബേബി, എ.ബി.കെ ചെറിയാൻ, ആഷിർ കൊല്ലം, വിവേക് പിള്ള എന്നിവർ ഗാനാലാപനവും നടത്തി. ആയുഷ്, ശ്രേരസ് മൊഹമ്മദ്, ഷെറിൻ മൊഹമ്മദ് എന്നിവർ പുലികളിക്ക് വേഷമിട്ടു. പ്രോഗ്രാം കൺവീനർ സജി കുര്യയാക്കോസ് പ്രോഗ്രാം കോഓഡിനേറ്റ് ചെയ്തു. മനോജ് മാത്യു പരിപാടിയുടെ അവതാരകനായിരുന്നു. കൾചറൽ കൺവീനർ എബി കെ ചെറിയാൻ കൾചറൽ പ്രോഗ്രാമുകൾ ഏകീകരിച്ചു. വർഗീസ് ഡാനിയേലിന്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണസദ്ദ്യ അതിഥികൾക്കും അംഗങ്ങൾക്കും വിളമ്പി. പ്രവീൺ എടക്കാട്, നൗഷാദ് കാളികാവ്, ശിവാനന്ദൻ, നൗഷാദ് അടൂർ, ഷിബു ജോർജ്, ബാജി നെല്പുരയിൽ, ജാൻസി മോഹൻ, റൂബി സമീർ, രേണുക ശിവൻ, പ്രിയ സന്ദീപ്, ബഷീർ അപ്പക്കാടൻ, ഷിബു ചാലക്കുടി, നുജൂം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി യൂനുസ് കാട്ടൂർ സ്വാഗതം ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

