സൗദിയിൽ വിവിധയിടങ്ങളിൽ ഓണാഘോഷം
text_fieldsനവയുഗം അൽഅഹ്സ ഹുഫൂഫ്, സനാഇയ, ശോബ യൂനിറ്റുകളിലെ ഓണാഘോഷം
അൽഅഹ്സ: നവയുഗം സാംസ്കാരികവേദി ഹുഫൂഫ്, സനയ്യ, ശോബ യൂനിറ്റുകൾ ഓണം ആഘോഷിച്ചു. മേഖല രക്ഷാധികാരി സുശീൽകുമാർ, ഷിഹാബ് കാരാട്ട്, സുബ്രഹ്മണ്യൻ, ശിശുപാലൻ, സുരേന്ദ്രൻ, അനിൽ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. സനാഇയ യൂനിറ്റിന്റെ ആഘോഷപരിപാടിയിൽ നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ എം.എ. വാഹിദ് കാര്യറ, ദാസൻ രാഘവൻ, നിസാം കൊല്ലം, ബിജു വർക്കി, സനു മഠത്തിൽ, ലത്തീഫ് മൈനാഗപ്പള്ളി, കൃഷ്ണൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു. ഷമിൽ നെല്ലിക്കോട്, വേലുരാജൻ, സന്തോഷ്, നൗഷാദ്, അനന്തു, ജലീൽ, അഖിൽ അരവിന്ദ്, ജിനീഷ്, പ്രേമരാജൻ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി. നവയുഗം ശോബ യൂനിറ്റിന്റെ ഓണാഘോഷം അൽഅയല ഓഡിറ്റോറിയത്തിൽ നടന്നു.
ഓണസദ്യയും കായികമത്സരങ്ങളും കലാസന്ധ്യയും ഉൾപ്പെടുന്ന ഓണാഘോഷങ്ങളിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. സുശീൽകുമാർ, അൻസാരി, ഷമീൽ നെല്ലിക്കോട്, വേലുരാജൻ, സിയാദ് പള്ളിമുക്ക്, മണി മാർത്താണ്ഡം, നാസർ മസ്രോയ, ഷാജി പുള്ളി, നൗഷാദ്, ബക്കർ മൈനാഗപ്പള്ളി, അഖിൽ അരവിന്ദ്, വിജയൻ എന്നിവർ നേതൃത്വം നൽകി. ഷുഖൈഖ് യൂനിറ്റിന്റെ ഓണാഘോഷപരിപാടികളും അരങ്ങേറി. ഗാനമേളയും വടംവലി മത്സരവും നടന്നു. ജലീൽ, ഷാജി പുള്ളി, സുന്ദരേശൻ, സുരേഷ് മടവൂർ, സുജി, ബക്കർ, അഖിൽ, സുബ്രഹ്മണ്യൻ, നൗഷാദ് തുടങ്ങിവർ നേതൃത്വം നൽകി.
റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ് ഓണാഘോഷത്തിൽനിന്ന്
മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ് ഓണം ആഘോഷിച്ചു
റിയാദ്: മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ് ഓണം ആഘോഷിച്ചു. റിയാദ് മലസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഓണസദ്യയും തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ക്ലബ് പ്രസിഡൻറ് ഷൈനി നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ റസൂൽ സലാം, ജയന്തി മുരളി എന്നിവർ നേതൃത്വം നൽകി. മിന്നാമിന്നി ഗാവൽസ് ക്ലബ് കുട്ടികളായ മഹ മൻസൂർ, അമിത് മുരളി, അഫ്ഷീൻ ഫാത്തിമ, ആസിയ നവാസ്, സന നുജും, ഇഷാൽ, ലന, അശ്വതി മുരളി, ആയിഷ റസൂൽ തുടങ്ങിയ കുട്ടികളുടെ വിവിധയിനം കലാപ്രകടനം കാണികളുടെ കൈയടി നേടി. അംഗങ്ങളുടെ പുലിക്കളി, സുന്ദരിക്ക് പൊട്ടുകുത്താം, ഡാസ്, പാട്ടുകൾ എന്നിവ അരങ്ങേറി. ക്ലബ് അംഗങ്ങളായ ബാബു മേത്തർ, ദിവ്യ ബിജിൻ, മുരളിധരൻ, കമർബാനു സലാം, ഷെർമി നവാസ്, നൗഷാദ് ബഷീർ, റസാഖ് പൂക്കോട്ടുംപാടം, നൗഷാദ് കടയ്ക്കൽ, മുരളി കൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹിബ അബ്ദുൽ സലാം അവതാരകയായി. നിഷ മുരളി നന്ദി പറഞ്ഞു.
കെ.ഡി.പി.എ ജിദ്ദ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ട്രോഫി കൈമാറുന്നു
കെ.ഡി.പി.എ ജിദ്ദ ഓണാഘോഷം
ജിദ്ദ: പൂക്കളവും പുലികളിയും ആർപ്പുവിളികളുമായി കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ജിദ്ദ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ദാസ്‌മോൻ തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ചെയർമാൻ നിസാർ യൂസുഫ് ഓണസന്ദേശം നൽകി. സെക്രട്ടറി അനിൽ നായർ സ്വാഗതം ആശംസിച്ചു. വിനീഷ മനീഷ്, അഞ്ജലി പ്രശാന്ത്, പാർവതി അനിൽ, ലക്ഷ്മിപ്രിയ പ്രസൂൺ, ദ്രിയ ദാസ്‌മോൻ, കാതറിൻ ജേക്കബ് എന്നിവർ തിരുവാതിരയും അരവിന്ദ് പ്രസൂൺ, ആകർഷ് മഹേഷ്, അക്ഷയ് പ്രശാന്ത്, ഇഷാൻ അനീസ്, അക്ഷയ് മഹേഷ്, യോഹാൻ സിനു എന്നിവർ ചേർന്ന് പുലികളിയും അവതരിപ്പിച്ചു. വിവേക് ജി. പിള്ള, നിസാർ യൂസുഫ്, റഫീഖ് പി. ലബ്ബ, സിദ്ദീഖ് അബ്ദുൽ റഹീം, പ്രസൂൺ ദിവാകരൻ, വിനീഷ മനീഷ്, അഷ്‌ന തൻസിൽ, സുരേഖ പ്രസൂൺ, അഞ്ജലി പ്രശാന്ത്, ഫസ്മി ഫാത്തിമ എന്നിവർ ചേർന്ന് ഓണപ്പാട്ടും അവതരിപ്പിച്ചു. ജോഷി സേവ്യർ, അഭിലാഷ്, അനിൽ നായർ, ഷാന്റി എന്നിവരും ഗാനങ്ങൾ ആലപിച്ചു.
അനിൽ നായർ, പ്രശാന്ത് തമ്പി, ദാസ്‌മോൻ തോമസ്, ബെന്നി തോമസ്, ദർശൻ മാത്യു, പ്രസൂൺ ദിവാകരൻ, ഫസിലി, ആഷ അനിൽ, ആഷ്‌ന തൻസിൽ എന്നിവർ ഓണസദ്യക്ക് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീസ് മുഹമ്മദിന്റെ നേതൃത്വത്തിൽ മനീഷ് കുടവെച്ചൂർ, കെ.എസ്.എ. റസാഖ്, സിനു തോമസ്, നിസാർ യൂസുഫ്, സിദ്ദീഖ് അബ്ദുറഹീം, സാജിദ് ഈരാറ്റുപേട്ട, ഷൈജു ലത്തീഫ്, നിഷ നിസാർ, ജെസി ദാസ്‌മോൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ പ്രസൂൺ ദിവാകരൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

