നവയുഗം സാംസ്കാരികവേദി ഓണാഘോഷം
text_fieldsനവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച ‘പൂവിളി-2025’ ഓണാഘോഷ പരിപാടിയിൽ നിന്ന്
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അവതരിപ്പിച്ച ഓണാഘോഷ പരിപാടി ‘പൂവിളി-2025’ ദമ്മാമിൽ അരങ്ങേറി. ദമ്മാം സിഹത്ത് അൽ ഹുറൈദ ഫാമിൽ നടന്ന പരിപാടി പ്രവാസി കുടുംബങ്ങളുടെ പങ്കാളിത്തംകൊണ്ടും വൈവിധ്യപൂർണ കലാപരിപാടികളാലും മികച്ച സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി.
കേരളത്തനിമ നിറഞ്ഞ ഓണസദ്യയോടെയാണ് ഓണാഘോഷപരിപാടികൾ ആരംഭിച്ചത്. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു. തുടർന്ന് വിവിധ വിനോദ, കായികമത്സരങ്ങൾ അരങ്ങേറി. കേരളത്തിൽനിന്ന് സൗദി കാണാനെത്തിയ മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്.
പുലികളിയും നൃത്തവുമായി ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സിന് മുന്നിൽ നിരവധി പ്രവാസി കലാകാരന്മാർ മനോഹരമായ സംഗീത, നൃത്ത, വാദ്യപ്രകടന, അഭിനയ, ഹാസ്യ കലാപരിപാടികൾ അവതരിപ്പിച്ചു. കലാസന്ധ്യയിൽ മീനു അരുൺ അവതാരകയായി.
മത്സരങ്ങളിലെ വിജയികൾക്കും പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും പരിപാടിയുടെ അവസാനം നവയുഗം നേതാക്കൾ ഉപഹാരങ്ങൾ സമ്മാനിച്ചു. ‘പൂവിളി-2025’ന് നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, രഞ്ജിത പ്രവീൺ, സാജൻ കണിയാപുരം, ബിജു വർക്കി, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ശരണ്യ ഷിബു, തമ്പാൻ നടരാജൻ, സഹീർഷ, സംഗീത ടീച്ചർ, ഷാജി മതിലകം, റിയാസ്, വിനീഷ് അമ്പലപ്പുഴ, മണിക്കുട്ടൻ, ഷിബുകുമാർ, ജാബിർ, മഞ്ജു അശോക്, വിനോദ് കുഞ്ഞ്, സിയാദ് കൊല്ലം, കെ.കെ. രാജൻ, നന്ദകുമാർ, ഷീബ സാജൻ, മുഹമ്മദ് ഷിബു, റഷീദ്, ജോസ് കടമ്പനാട്, സാബു വർക്കല, സുനിൽ, സുധീഷ്, വർഗീസ്, വിനീഷ് നടകുമാർ, അമീന റിയാസ്, ദീപ സുധീഷ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

