Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂബൈലിൽ ആംപ്സ് ‘ഒരുമിച്ചൊരോണം’

text_fields
bookmark_border
ജൂബൈലിൽ ആംപ്സ് ‘ഒരുമിച്ചൊരോണം’
cancel
camera_alt

ജൂ​ബൈ​ൽ ആം​പ്സ് ‘ഒ​രു​മി​ച്ചൊ​രോ​ണം’

ജുബൈൽ: അസോസിയേഷൻ ഓഫ് മലയാളി പ്രഫഷണൽസ് സൗദി അറേബ്യ (ആംപ്സ്) ‘ഒരുമിച്ചൊരോണം’ എന്ന ശീർഷകത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജൂബൈൽ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ കുടുംബങ്ങൾ ഉൾപ്പെടെ നൂറിലധികം ആളുകൾ പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് വനിതകളുടെയും പുരുഷന്മാരുടെയും തിരുവാതിര, നൃത്തങ്ങൾ, ഗാനങ്ങൾ തുടങ്ങിയ വ്യത്യസ്‌ത കലാപരിപാടികൾ അരങ്ങേറി.

ആംപ്സ് പ്രസിഡന്റ് ശിവദാസ് ഭാസ്കരന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സാബു ക്ലീറ്റസ് അവതാരകനായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്ദീപ് മാധവൻ, രാജേഷ് ബാലകൃഷ്ണൻ, അഭിജിത്ത് സന്തോഷ്, രാകേഷ്, ഹരീഷ് ഭാർഗവൻ, അനീത് കുമാർ, റീന സുധീർ, ആമിന ഗണീഷ് എന്നിവരും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ ആംപ്സ് പ്രസിഡന്റ് ശിവദാസ് ഭാസ്‌കരൻ സ്വാഗതവും നിധിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - onam celebration
Next Story