‘നമ്മൾ ചാവക്കാട്ടുകാർ’ ഓണാഘോഷം
text_fields‘നമ്മൾ ചാവക്കാട്ടുകാർ’ റിയാദ് ചാപ്റ്റർ ഓണാഘോഷ സംഘാടകസമിതി
റിയാദ്: ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം, വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് എന്നീ പരിപാടികൾക്ക് സംഘാടക സമിതി രൂപവത്കരിച്ചു.
ഒക്ടോബർ 18 ന് റിയാദിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്ലോബൽ കോഓഡിനേറ്റർ ഷാജഹാൻ ചാവക്കാട് ഉദ്ഘാടനം ചെയ്തു.
ഷാഹിദ് അറക്കൽ, ആരിഫ് വൈശ്യംവീട്ടിൽ, സയ്യിദ് ജാഫർ തങ്ങൾ എന്നിവരെ ജനറൽ കൺവീനറുമായും സുബൈർ ഒരുമനയൂർ, അലി പൂത്താട്ടിൽ, ഫിറോസ് കോളനിപ്പടി, സിറാജ് ഓവുങ്ങൽ, ഫെർമിസ് മടത്തൊടിയിൽ, സലിം പാവറട്ടി, മനാഫ് അബ്ദുല്ല, ഫവാദ് കറുകമാട് വിവിധ ഉപസമിതി ഭാരവാഹികളായും തെരഞ്ഞെടുത്തു.
ഫാറൂഖ് കുഴിങ്ങര കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു. ഉണ്ണിമോൻ പെരുമ്പിലായി, ജസീം മണത്തല, ഹാരിസ് എടക്കഴിയൂർ, സലിം അകലാട്, റസാഖ് മാട്ടുമ്മൽ, സയ്യിദ് ഷാഹിദ് എന്നിവർ സംസാരിച്ചു. പി.എസ്. യൂസഫ് സ്വാഗതവും എ.പി. സലിം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

