Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ​നി​ത ദി​ന​ത്തി​ൽ ...

വ​നി​ത ദി​ന​ത്തി​ൽ ര​ണ്ട് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് ന​വോ​ദ​യ കു​ടും​ബ​വേ​ദി

text_fields
bookmark_border
kudumbavedi
cancel
camera_alt

ബാ​ഡ്‌​മി​ൻ​റ​ൺ ത​രാം ഖ​ദീ​ജ നി​സ​യെ ന​വോ​ദ​യ കു​ടും​ബ​വേ​ദി ആ​ദ​രി​ക്കു​ന്നു,ഗ്രീഷ്മ ജോയ്

റി​യാ​ദ്: ന​വോ​ദ​യ കു​ടും​ബ​വേ​ദി​യു​ടെ വ​നി​ത​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തി​ലൂ​ടെ​യും വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ പൊ​തു​വേ​ദി​യി​ൽ ആ​ദ​രി​ച്ചു. നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ബാ​ഡ്മി​ൻ​റ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി ഒ​രേ സ​മ​യം ഇ​ന്ത്യ​യു​ടേ​യും സൗ​ദി അ​റേ​ബ്യ​യു​ടേ​യും അ​ഭി​മാ​ന​മാ​യി മാ​റി​യ റി​യാ​ദി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഖ​ദീ​ജ നി​സ, കാ​യി​ക രം​ഗ​ത്തും നൃ​ത്ത​വേ​ദി​ക​ളും അ​ഭി​ന​യ, മോ​ഡ​ലി​ങ് രം​ഗ​ത്തും തി​ള​ങ്ങി ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ നോ​വ​ലും എ​ഴു​തി പ്ര​തി​ഭ തെ​ളി​യി​ച്ച ഗ്രീ​ഷ്മ ജോ​യ് എ​ന്നീ പെ​ൺ​കു​ട്ടി​ക​ളാ​ണ് ആ​ദ​ര​വി​ന്‌ അ​ർ​ഹ​രാ​യ​ത്.

സൗ​ദി മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ് ഖ​ദീ​ജ നി​സ എ​ന്ന പ്ര​വാ​സി മ​ല​യാ​ളി പെ​ൺ​കു​ട്ടി. 2015 മു​ത​ൽ ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യ ഖ​ദീ​ജ റി​യാ​ദി​ലെ ഐ.​ടി എ​ൻ​ജി​നീ​യ​റാ​യ, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി കൂ​ട​ത്തി​ങ്ക​ൽ ല​ത്തീ​ഫ് കോ​ട്ടൂ​രി​​ന്റെ​യും ഷാ​നി​ദ​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്. റി​യാ​ദ് ന്യൂ ​മി​ഡി​ലീ​സ്​​റ്റ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ഖ​ദീ​ജ നി​സ ഈ ​ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ ദേ​ശീ​യ അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ൽ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

13 അ​ന്താ​രാ​ഷ്​​ട്ര മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. പ്ര​ഥ​മ സൗ​ദി നാ​ഷ​ന​ൽ ഗെ​യിം​സി​ലും ര​ണ്ടാ​മ​ത്​ ഗെ​യിം​സി​ലും സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. 2023 ൽ ​റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ് ചാ​മ്പ്യ​ൻ​ഷി​പ് അ​ണ്ട​ർ 19 വി​ഭാ​ഗം, വ്യ​ക്തി​ഗ​ത​യി​നം, ഗേ​ൾ​സ് ഡ​ബ്ൾ‍സ്‌, മി​ക്സ​ഡ് ഡ​ബ്ൾ​സ് എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ നാ​ഷ​ന​ൽ ടൂ​ർ​ണ​മെൻറ്​ അ​ണ്ട​ർ 19, വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യി. സൗ​ദി​യി​ൽ​നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു പെ​ൺ​കു​ട്ടി ഗോ​ൾ​ഡ് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ന്ന​ത്.

2023 ലെ ​മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ൽ ‘മി​സ് ടാ​ല​ൻ​റ്​​ഡ് കേ​ര​ള’​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രീ​ഷ്മ ജോ​യ് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​യ് റാ​ഫേ​ൽ - റാ​ണി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്. ന​ർ​ത്ത​കി, മോ​ഡ​ൽ, അ​ഭി​നേ​ത്രി, കാ​യി​ക​താ​രം, എ​ഴു​ത്തു​കാ​രി അ​ങ്ങ​നെ നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​ർ​ഹ​യാ​ണ് ഗ്രീ​ഷ്മ. ഡാ​ൻ​സ​ർ എ​ന്ന നി​ല​യി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഗ്രീ​ഷ്മ, പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ജ​യ​ൻ തി​രു​മ​ന​യു​ടെ സം​വി​ധാ​ന​ത്തി​ൽ റി​യാ​ദ് ന​വോ​ദ​യ ഒ​രു​ക്കി​യ തീ​പ്പൊ​ട്ട​ൻ എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​ത്. റി​യാ​ദി​ൽ അ​ൽ യാ​സ്മി​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ തു​ട​ർ​ച്ച​യാ​യി സ്‌​പോ​ർ​ട്സ് ചാ​മ്പ്യ​നാ​യി​രു​ന്നു. ഇ​പ്പോ​ൾ ജ​യി​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന്യൂ​റോ സൈ​ക്കോ​ള​ജി​ക്ക് പി.​ജി ഡി​പ്ലോ​മ ചെ​യ്യു​ന്നു. 2020 ൽ ‘21 ​ഗു​ഡ് ഓ​ൾ​ഡ് ഡേ​യ്സ്- ലി​വ് നോ​ട്ട് സ​ർ​വൈ​വ്’ എ​ന്ന ഒ​രു നോ​വ​ലും ഗ​ബ്രി​യേ​ല മെ​യ് എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ൽ ഗ്രീ​ഷ്മ എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചു.

ന​വോ​ദ​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ ആ​തി​ര ഗോ​പ​നും മോ​ഡേ​ൺ മി​ഡി​ലീ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ​ബാ​ന പ​ർ​വീ​ണും ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി ഖ​ദീ​ജ നി​സ​യെ ആ​ദ​രി​ച്ചു. നാ​ട്ടി​ലു​ള്ള ഗ്രീ​ഷ്മ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ അ​ഞ്ജു ഷാ​ജു, മോ​ഡേ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​രി​ൽ​നി​ന്നും ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's DayNavodaya Kutumbavedi
News Summary - On Women's Day Navodaya Kutumbavedi in honor of two women
Next Story