ബുറൈദയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബുറൈദയിലെ പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് അബദുൽ റഹ്മാൻ തിരൂർ അധ്യക്ഷതവഹിച്ചു. സംഘടന ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
കാലത്തിന് മായ്ക്കാൻ കഴിയാത്ത ജനകീയ നേതാവും കേരളത്തിലെ ജനപ്രിയ മുഖ്യമന്ത്രിയും വികസന നായകനുമായ ഉമ്മൻ ചാണ്ടിയെ കേരളമുള്ള കാലത്തോളം മറക്കില്ലെന്ന് അനുസ്മരിച്ചവർ പറഞ്ഞു. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ സി.വി. പദ്മരാജനെ യോഗം അനുസ്മരിച്ചു. യോഗത്തിൽ കലാകായിക കൺവീനർ സുധീർ കായംകുളം, ഖുബൈ ഏരിയ കമ്മിറ്റി പ്രസിഡന്റ് മനോജ് തോമസ് പത്തനംതിട്ട, ട്രഷറർ അനസ് ഹമീദ് തിരുവന്തപുരം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ജോയനറ് ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

