Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമിക്രോൺ ആശങ്കാജനകം,...

ഒമിക്രോൺ ആശങ്കാജനകം, മുൻകരു​തലെടുത്താൽ വ്യാപനം കുറക്കാം -സൗദി അരോഗ്യ മന്ത്രാലയം

text_fields
bookmark_border
ഒമിക്രോൺ ആശങ്കാജനകം, മുൻകരു​തലെടുത്താൽ വ്യാപനം കുറക്കാം -സൗദി അരോഗ്യ മന്ത്രാലയം
cancel

ജിദ്ദ: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കാജനകമാണെന്നും മുൻകരുതലെടുത്താൻ വ്യാപനം കുറക്കാമെന്നും സൗദി ആരോഗ്യ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽ അലി പറഞ്ഞു. ഒമിക്രോൺ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കാൻ​ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനത്തിലാണ്​ ആരോഗ്യ വക്താവ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ലോകത്ത്​ 21 ലധികം രാജ്യങ്ങളിൽ ഒമിക്രോൺ ബാധ കണ്ടെത്തിയിട്ടുണ്ട്​. സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയെ ക്വാറൻറീനിലാക്കുകയും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുടെ ആരോഗ്യ സുരക്ഷ നടപടികൾ പൂർത്തിയാക്കുകയും ചെയ്​തിട്ടുണ്ടെന്നും വക്താവ്​ പറഞ്ഞു.​ പുതിയ വകഭേദമായ ഒമിക്രോണി​െൻറ വരവ്​ ആശങ്കാജനകമാണ്​. അണുബാധയുടെ തീവ്രതയും വ്യാപനത്തി​െൻറ വേഗതയും കൂടുതലാണ്​. ആളുകൾക്കിടയിൽ വൈറസുകൾ പകരുന്നത് പുതിയ വകഭേദത്തിന്റെ പ്രത്യേകതയാണെന്നും വക്താവ്​ ചൂണ്ടിക്കാട്ടി.

രാജ്യത്ത് പകർച്ചവ്യാധി സാഹചര്യം നേരിടാൻ സ്ഥിരമായ സംവിധാനമുണ്ട്​. രണ്ട് ഡോസ്‌ അല്ലെങ്കിൽ ഒരു ബൂസ്റ്റർ ഡോസ് ഉപയോഗിച്ചും പ്രതിരോധ നടപടികൾ പാലിച്ചും ഒമിക്രോണിൽ നിന്ന്​ ജനങ്ങൾ സ്വയംരക്ഷ നേടണം. പ്രതിരോധ കുത്തിവെപ്പ്​ എടുക്കാത്തത് കോവിഡ്​ വകഭേദങ്ങൾ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന്​ വ്യക്തമായ കാര്യമാണ്​. ഒമിക്രോൺ വൈറസി​െൻറ പാർശ്വഫലങ്ങൾ മുമ്പത്തെ വൈറസുകളുടെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമല്ല. ഡൽറ്റയേക്കാൾ 30 ശതമാനം പകർച്ചാ സാധ്യത കൂടുതലാണ്.

പൊതുസ്ഥലങ്ങളിലും തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളിലും മാസ്​ക്​ ധരിക്കണം. കൈകൾ കഴുകുക, പതിവായി അണുവിമുക്തമാക്കുക, യാത്രക്കാർക്ക് നിലവിൽ നിശ്ചയിച്ചിരിക്കുന്ന എല്ലാ മുൻകരുതൽ നിർദേശങ്ങളും പാലിക്കുക തുടങ്ങിയവ വിട്ടുവീഴ്ച്ച ഇല്ലാതെ തുടരണം. പ്രതിരോധ കുത്തിവെയ്പ്പിനു ആറ്​ മാസത്തിന് ശേഷം ആളുകളിൽ പ്രതിരോധശേഷി കുറയുമെന്ന് വക്താവ്​ പറഞ്ഞു. ആരോഗ്യ മന്ത്രാലയം കോവിഡ്​ വകഭേദങ്ങളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്​. കോവിഡി​െൻറയും അതി​െൻറ വകഭേദങ്ങളെയുംകുറിച്ചുള്ള കിംവദന്തികളും തെറ്റായ വിവരങ്ങളും തള്ളിക്കളയുക. പകർച്ചവ്യാധികളെ നേരിടാൻ രാജ്യത്തിന് കഴിവും അനുഭവ പരിജ്ഞാനവും ഉണ്ട്​. വ്യക്തിയെയും സമൂഹത്തെയും സംരക്ഷിക്കാൻ നിലവിലെ നടപടികൾ പര്യാപ്തമാണെന്നും പ്രതിരോധ നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്നും വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Health MinistryOmicron
News Summary - Omicron is worrying precautionary measures could reduce the spread - Saudi Health Ministry
Next Story