Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightGulf Featureschevron_rightഉന്നതിയിലേക്ക്​...

ഉന്നതിയിലേക്ക്​ ചുവടുവെക്കാം; ഒരേ മനസ്സോടെ

text_fields
bookmark_border

ഇന്ത്യയുടെ 74ാമത്​ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ഒമാനില്‍ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും എ​ൻെറ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. സുല്‍ത്താന്‍ ഹൈതം ബിൻ താരീഖിനും അദ്ദേഹത്തി​ൻെറ സർക്കാറിനും ഒമാന്‍ ജനതക്കും സമാധാനവും പുരോഗതിയും ഐശ്വര്യവും തുടര്‍ന്നും ഉണ്ടാകട്ടെ എന്ന് എ​ൻെറ പേരിലും ഇന്ത്യന്‍ സർക്കാറി​ൻെറ പേരിലും ഒമാനിലെ ഇന്ത്യന്‍ സമൂഹത്തി​ൻെറ പേരിലും ആശംസിക്കുന്നു. ഇന്ത്യയും ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ പേരിലും ഇന്ത്യന്‍ സമൂഹത്തിനു മെച്ചപ്പെട്ട രീതിയില്‍ ഒമാനില്‍ ജീവിക്കാനും ജോലി ചെയ്യാനും നൽകുന്ന അവസരങ്ങളുടെ പേരിലും സുല്‍ത്താനോടും അദ്ദേഹത്തി​ൻെറ സർക്കാറിനോടുമുള്ള നന്ദിയും അറിയിക്കുന്നു.

ഒമാന്‍ തങ്ങളുടെ രണ്ടാം വീടായി കാണുന്ന എ​ൻെറ ഇന്ത്യന്‍ സഹോദരങ്ങള്‍ ഒമാ​ൻെറയും ഇന്ത്യയുടെയും വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന വിധത്തില്‍ തുടര്‍ന്നും നല്ല രീതിയില്‍ അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്​ത്​ മുന്നോട്ടു പോകുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്. സ്വാതന്ത്ര്യം ലഭിച്ച്​ 73 വർഷങ്ങൾ പിന്നിടു​േമ്പാൾ ഇന്ത്യ ആധുനികവും ചലനാത്മകവുമായ രാജ്യമായി മാറിക്കഴിഞ്ഞു. 1.35 ശതകോടി ഇന്ത്യക്കാർ തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്​നങ്ങളും അഭിലാഷങ്ങളുമെല്ലാം സാക്ഷാത്​കരിക്കാൻ ഒരേ മനസ്സോടെ പ്രയത്​നിക്കുകയാണ്​. നരേന്ദ്രമോദി സർക്കാർ രാജ്യത്തി​ൻെറ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായി സുപ്രധാന നടപടികളാണ്​ കൈക്കൊണ്ടത്​. സംരംഭക സൗഹൃദം, നികുതിപരിഷ്​കരണം, ഭവന-അടിസ്​ഥാന സൗകര്യ വികസനം, ആയുഷ്​മാൻ ഭാരത്​ തുടങ്ങി രാജ്യത്തി​ൻെറ അടുത്ത ഘട്ട വികസനത്തിന്​ അടിസ്​ഥാനമിടുന്ന നിരവധി മേഖലകളിൽ ഇന്ത്യ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്​.

കോവിഡ്​ മഹാമാരിയുടെ നടുവിലാണ്​ ലോകം. ലോകരാഷ്​ട്രങ്ങൾ ഒരുമിച്ച്​ നീങ്ങിയാൽ മാത്രമേ കോവിഡ്​ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കഴിയുകയുള്ളൂവെന്നാണ്​ ഇന്ത്യ വിശ്വസിക്കുന്നത്​. കോവിഡ്​ വിരുദ്ധ പോരാട്ടത്തിനായി 130 രാഷ്​ട്രങ്ങൾക്കാണ്​ ഇന്ത്യ വൈദ്യസഹായം നൽകിയത്​. മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്തതും വിശ്വസ്​തനുമായ പങ്കാളിയാണ്​ ഒമാൻ. പൊതുവായുള്ള താൽപര്യങ്ങളിലും മുൻഗണനകളിലും അടിസ്​ഥാനമാക്കിയുള്ളതാണ്​ ആ ബന്ധം. പതിവായുള്ള ഉന്നതതല സന്ദർശനങ്ങളും കൈമാറ്റങ്ങളും ഇരു രാഷ്​ട്രങ്ങളും തമ്മിൽ തന്ത്രപ്രധാനമായ ബന്ധം വളർത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ട്​.

വ്യാപാര-വാണിജ്യ, മാനവവിഭവശേഷി, പ്രതിരോധ മേഖലകളിലും ഇരു രാഷ്​ട്രങ്ങളും തമ്മിൽ സഹകരണം വളർത്തിയെടുക്കാനും ഇത്തരം ഉന്നതതല സന്ദർശനങ്ങൾ വഴി കഴിഞ്ഞു. കോവിഡ്​ പ്രതിസന്ധിക്കാലത്തും തന്ത്രപ്രധാനമായ ഇൗ സഹകരണം തടസ്സമില്ലാതെ തുടർന്നു. കോവിഡ്​ രോഗികൾക്ക്​ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകർ ഒമാനി സഹോദരങ്ങളുമായി തോളോടു​ തോൾ ചേർന്നാണ്​ പ്രവർത്തിച്ചത്​. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്​ ഒമാൻ സർക്കാർ പ്രതിസന്ധികാലത്ത്​ നൽകിയ കരുതൽ വിലമതിക്കാൻ കഴിയാത്തതും അഭിനന്ദനാർഹവുമാണ്​. ആഗോളതലത്തിലെ വിതരണ ശൃംഖലകൾ പലതും തടസ്സപ്പെട്ടപ്പോഴും ഇന്ത്യയിൽനിന്ന്​ ഭക്ഷ്യോൽപന്നങ്ങളും മറ്റ്​ അവശ്യസാധനങ്ങളും ഇന്ത്യയിൽ നിന്ന്​ ഒമാനിലേക്ക്​ തടസ്സമൊന്നുമില്ലാതെ എത്തി. കോവിഡാനന്തര കാലത്തും ഇന്ത്യ-ഒമാൻ സഹകരണത്തിന്​ വിപുലമായ സാധ്യതകളും അവസരങ്ങളുമാണ്​ ഉള്ളത്​.

വിഷൻ 2040 പദ്ധതിക്കു​ കീഴിൽ മുൻഗണന നൽകുന്ന മേഖലകളിലെല്ലാം ഒമാ​ൻെറ ശക്​തനായ പങ്കാളിയാകാൻ ഇന്ത്യക്ക്​ സാധിക്കും. ഖനനം, ചരക്കുഗതാഗതം, ഭക്ഷണവും കാർഷിക മേഖലയും, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ശക്​തമായ സഹകരണത്തിന്​ അവസരങ്ങളുണ്ട്​. ബഹിരാകാശം, ​െഎ.ടി,സൈബർ സാ​േങ്കതിക മേഖലകളിലെ ഇന്ത്യയുടെ ശേഷി ഒമാനും പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇന്ത്യൻ ടെക്​നിക്കൽ ആൻഡ്​​ ഇക്കണോമിക്കൽ കോഒാപറേഷൻ (​െഎടെക്​) പദ്ധതിയിൽ ഒമാനുമായി സഹകരിച്ചുവരുന്നുണ്ട്​. ഇൗ സഹകരണം വർധിപ്പിക്കാനും പദ്ധതിയുണ്ട്​. ഇന്ത്യ-ഒമാൻ ഉഭയകക്ഷി സഹകരണം വരുംവർഷങ്ങളിൽ പുതിയ ഉയരങ്ങളിലേക്ക്​ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇൗ ലക്ഷ്യം സാക്ഷാത് കരിക്കുന്നതിനായി ഒമാൻ സർക്കാറുമായും ഒമാനിലെ ജനങ്ങളുമായും ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായും കൂടുതൽ ചേർന്ന്​ പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഇന്ത്യൻ എംബസി പ്രതീക്ഷിക്കുന്നത്. മുനുമഹാവർ ഇന്ത്യൻ അംബാസഡർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story