അൽഖർജിൽ മരിച്ച ഒ.എം. ഹംസയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
text_fieldsറിയാദ്: ഹൃദയസ്തംഭനം മൂലം അൽഖർജിൽ മരിച്ച മലയാളി സാമൂഹികപ്രവർത്തകന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്ക്കാരിക വേദി അൽഖർജ് ഏരിയാ വൈസ് പ്രസിഡന്റും രക്ഷാധികാരി സമിതി അംഗവുമായ എറണാകുളം തോപ്പുംപടി സ്വദേശി ഒ.എം. ഹംസയുടെ (62) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
ഹംസ 33 വർഷമായി അൽഖർജിലെ ഹരീഖിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കേളി ഹരീഖ് യൂനിറ്റ് രൂപവത്കരണ കാലം മുതൽ സാമൂഹികരംഗത്ത് സജീവമാണ്. ഹരീഖിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു.
ഹൃദയസ്തംഭനത്തെ തുടർന്ന് ഹരീഖ് ജനറൽ ആശുപത്രിയിലാണ് മരിച്ചത്. ആബിദയാണ് ഹംസയുടെ ഭാര്യ. മക്കൾ: റിനിഷ സൂരജ്, റിൻസിയ സഫർ. മരുമക്കൾ: സൂരജ് ഷംസുദ്ദീൻ, സഫറുദീൻ മക്കാർ.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി അൽഖർജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. സംസ്ക്കാരചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം കേളി പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

