ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് -കിരീടാവകാശി കൂടിക്കാഴ്ച
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ഡോ. തോമസ്
ബാച്ചുവും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ഡോ. തോമസ് ബാച്ചുവും റിയാദിൽ കൂടിക്കാഴ്ച നടത്തി. സൗദിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
യോഗത്തിൽ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി, സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ് എന്നിവരും പങ്കെടുത്തു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് സർ മിയാങ്ങും മറ്റ് നേതാക്കളും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

