Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തെ ഏറ്റവും വലിയ...

ലോകത്തെ ഏറ്റവും വലിയ ഒലിവ്​ തോട്ടം; അൽജൗഫിന്​ ഗിന്നസ്​ റെക്കോഡ്​

text_fields
bookmark_border
ലോകത്തെ ഏറ്റവും വലിയ ഒലിവ്​ തോട്ടം; അൽജൗഫിന്​ ഗിന്നസ്​ റെക്കോഡ്​
cancel

ജിദ്ദ: ലോകത്തെ ഏറ്റവും വിസ്​തൃതമായ ആധുനിക ഒലിവ്​ തോട്ടമെന്ന ഗിന്നസ്​ റെക്കോഡ്​ ഇനി അൽജൗഫിന്​. അൽജൗഫ്​ അഗ്രികൾച്ചറൽ ഡെവലപ്​മ​​െൻറ്​ കമ്പനി ഇതുസംബന്ധിച്ച പുരസ്​കാരം കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. വടക്കൻ സൗദിയിൽ ജോർഡൻ അതിർത്തിയോട്​ ചേർന്ന അൽജൗഫിനെയാണ്​ രാജ്യം ഒലിവിനായി ആ​ശ്രയിക്കുന്നത്​. വെറും പത്തുവർഷം കൊണ്ടാണ്​ ഇൗ മേഖല അത്​ഭുതകരമായ ഇൗ നേട്ടം കൈവരിച്ചത്​. അൽജൗഫിലെ അൽബസീത പ്രദേശത്ത്​ 2007 ലാണ്​ ആദ്യമായി ഒലിവ്​ കൃഷി തുടങ്ങുന്നത്​. സാധ്യത തിരിച്ചറിഞ്ഞതോടെ രണ്ടുവർഷങ്ങൾക്ക്​ ശേഷം 2009 ൽ ശാസ്​ത്രീയ കൃഷിയിലേക്ക്​ മാറി. 

ക്രമേണ അത്​ വികസിച്ച്​ അൽജൗഫ്​ പ്രവിശ്യയും കടന്ന്​ തബൂക്കി​​​െൻറ പ്രാന്തങ്ങളിൽ വരെ ഇപ്പോൾ എത്തിനിൽക്കുന്നു.  നിലവിൽ 1.30 കോടി ഒലിവ്​ മരങ്ങളാണ്​ ഇവിടെയുള്ളത്​. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത്​ രണ്ടുകോടി ആകുമെന്നാണ്​ പ്രതീക്ഷ. അൽജൗഫ്​ അഗ്രികൾച്ചറൽ ഡെവലപ്​മ​​െൻറ്​ കമ്പനിക്ക്​ മാത്രം 7,730 ഹെക്​ടർ പ്രദേശത്ത്​ 50 ലക്ഷം മരങ്ങളുണ്ട്​. ഒാരോ വർഷവും കമ്പനിക്ക്​ കീഴിലെ കൃഷിയിടങ്ങളിൽ മരങ്ങളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്​. കമ്പനി ഉൽപാദിപ്പിക്കുന്ന ഒലിവെണ്ണക്ക്​ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ എട്ട്​ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്​. 30,000 ടൺ ഒലിവ്​ എണ്ണയാണ്​ സൗദി അറേബ്യയിൽ ഉപയോഗിക്കപ്പെടുന്നത്​. അതി​​​െൻറ പകുതിയും നൽകുന്നത്​ കമ്പനിയാണെന്ന്​ ചെയർമാൻ അമീർ അബ്​ദുൽ അസീസ്​ ബിൻ മിശ്​അൽ പറഞ്ഞു. 

പരിസ്​ഥിതി, കാർഷിക മന്ത്രാലയത്തി​​​െൻറ സഹകരണത്തോടെ കമ്പനി കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ്​ ഗിന്നസ്​ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേട്ടം ആഘോഷിക്കാൻ അൽജൗഫിൽ സംഘടിപ്പിച്ച പരിപാടിയി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മേഖലയുടെ ഒലിവ്​ മാഹാത്​മ്യം വിളിച്ചോതി എല്ലാവർഷവും അൽജൗഫിൽ പ്രവിശ്യ അധികൃതരുടെ നേതൃത്വത്തിൽ ഒലിവ്​ മേള സംഘടിപ്പിക്കാറുണ്ട്​. അറബ്​, ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഒലിവ്​ മേളയുമാണ്​ ഇത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsolive plant
News Summary - olive plant-saudi-gulf news
Next Story