ഓൾഡ് സനാഇയ്യ ഏരിയ കെ.എം.സി.സി പ്രവർത്തക സംഗമം
text_fieldsറിയാദ് ഓൾഡ് സനാഇയ്യ ഏരിയ കെ.എം.സി.സി പ്രവർത്തക സംഗമം ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഓൾഡ് സനാഇയ്യ ഏരിയ കെ.എം.സി.സി പ്രവർത്തക സംഗമവും ത്രൈമാസ കാമ്പയിൻ പ്രഖ്യാപനവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷവും
റിയാദ് ഖാലിദിയ്യയിലെ മോഡേൺ സ്കൂളിൽ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി പ്രസിഡൻറ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹി അഷ്റഫ് കൽപകഞ്ചേരി ‘മോട്ടീവ-2026’ ത്രൈമാസ കാമ്പയിൻ പ്രഖ്യാപനം നടത്തി. ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
സെഷൻ ‘ഇംപാക്ട് വൺ’ എന്ന മോട്ടിവേഷൻ ക്ലാസിന് ജാബിർ തയ്യിലും നേതൃത്വം നൽകി.
കമ്മിറ്റി ട്രഷറർ ഹനീഫ കൊടുവള്ളി കാമ്പയിൻ പദ്ധതി വിശദീകരിച്ചു. ശേഷം നടന്ന വിജയാഘോഷ പരിപാടിക്ക് ഗായകരായ ഇസ്ഹാഖ് വേങ്ങരയും മുനീർ തറയിട്ടാലും നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.കെ. ശഫീഖ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മുഹമ്മദ് മണ്ണേരി, കാസിം പന്നിയൂർ, അഷ്റഫ് പൂക്കോട്ടൂർ, അൻസാർ കൊല്ലം, ആബിദ് കൂമണ്ണ, ശഫീഖ് മഞ്ചേരി, സഹീർ വയനാട്, റഷീദ് അരീക്കോട്, അബ്ദുൽ അസീസ് കൊടുവള്ളി, സലീം സിയാംകണ്ടം, ബഷീർ താമരശ്ശേരി, റഫീഖ് പന്തല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

