പഴമയുടെ മധുരവുമായി ‘ഓൾഡ് ഈസ് ഗോൾഡ്’ അരങ്ങേറി
text_fieldsനവയുഗം സാംസ്കാരികവേദി സംഘടിപ്പിച്ച ‘ഓൾഡ് ഈസ് ഗോൾഡി’ൽ വിവിധ ഗായകർ ഗാനങ്ങൾ ആലപിക്കുന്നു
ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ കലാവിഭാഗമായ കലാവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാമിൽ നടത്തിയ ‘ഓൾഡ് ഈസ് ഗോൾഡ്’ കിഴക്കൻ പ്രവിശ്യയിലെ സംഗീതപ്രേമികൾക്ക് മറക്കാനാകാത്ത അനുഭവമായി. പഴമയുടെ മധുരമൂറുന്ന മലയാളം, തമിഴ്, ഹിന്ദി സിനിമ ഗാനങ്ങൾ കോർത്തിണക്കി നവയുഗം കലാവേദിയിലെ ഗായകരാണ് പരിപാടി അവതരിപ്പിച്ചത്. മനോഹരങ്ങളായ നിരവധി പഴയ ഗാനങ്ങൾ മികവുറ്റ രീതിയിൽ പ്രവാസലോകത്തെ ഗായകർ അവതരിപ്പിച്ചു.
കാണികളുടെ സജീവപങ്കാളിത്തം നിറഞ്ഞ സംഗീതസന്ധ്യ, രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സിനിമ നിർമാതാവും നടനുമായ ജേക്കബ് ഉതുപ്പ്, നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര ആക്ടിങ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടൻ, വിവിധ മേഖല സെക്രട്ടറിമാരായ ബിജു വർക്കി, ഗോപകുമാർ, ദാസൻ രാഘവൻ, ഉണ്ണി മാധവൻ എന്നിവർ സംസാരിച്ചു.
ഷാജി മതിലകം, ബിനു കുഞ്ഞ്, മുഹമ്മദ് റിയാസ്, സഹീർഷ കൊല്ലം, സജി അച്യുതൻ, നായിഫ്, സാജൻ, സംഗീത സന്തോഷ്, ശരണ്യ ഷിബു, മഞ്ജു അശോക്, പത്മനാഭൻ മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, മിനി ഷാജി, ആമിന റിയാസ്, കല്യാണിക്കുട്ടി തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു. ഡോ. അമിത ബഷീർ പരിപാടിയുടെ അവതാരകയായി. പരിപാടിയുടെ അവസാനം ഗായകർക്ക് നവയുഗത്തിന്റെ ഉപഹാരങ്ങളും വിതരണംചെയ്തു. കേന്ദ്ര കലാവേദി സെക്രട്ടറി ബിനുകുഞ്ഞ് സ്വാഗതവും പ്രസിഡൻറ് മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

