റിയാദിൽ പഴയ വീട് തകർന്നു; ആളപായമില്ല
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ബത്ഹക്ക് സമീപം അൽ ഫുത പരിസരത്ത് ജനവാസമില്ലാത്ത പഴയ വീട് ഭാഗികമായി തകർന്നു വീണു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സംഭവം നടന്ന ഉടൻ തന്നെ റിയാദ് സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. വീട് തകർന്നു വീണതിനെത്തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കെട്ടിടത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതും സമീപത്ത് ആളുകൾ ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി അധികൃതർ പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

