പഴയ കാറുകളുടെ പ്രദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കും
text_fieldsറിയാദ്: പൗരാണിക ക്ലാസിക്കല്‍ കാറുകളുടെ പ്രദര്‍ശനം റിയാദിൽ വെള്ളിയാഴ്ച ആരംഭിക്കും. ദറഇയ്യയിലെ അല്‍ബുജൈരി ഹെറിറ്റേജ് വില്ലേജില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 550 വാഹനങ്ങള്‍ പങ്കെടുക്കും. സൗദിക്ക് പുറമെ അയല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങളും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. രണ്ടുദിവസം നീളുന്ന പ്രദര്‍ശനത്തിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ജനറല്‍ അതോറിറ്റി ഫോര്‍ എൻറര്ടൈന്മെൻറിെൻറ മേല്‍നോട്ടത്തിലാണ് പ്രദര്‍ശനം. പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങള്‍ക്ക് 220 സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വ്യക്തികളും സര്‍ക്കാറും വിവിധ സ്ഥാപനങ്ങളും ഉടമപ്പെടുത്തുന്ന ക്ലാസിക്കല്‍ വാഹനങ്ങള്‍ പ്രദര്‍ശനത്തില്‍ അണിനിരക്കും. സല്‍മാന്‍ രാജാവ് ഉപയോഗിച്ച ഉപയോഗിച്ച കാറും പ്രദര്‍ശനത്തിനുണ്ടാവുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
