പഴഞ്ചൻ സ്വകാര്യ മിനിബസുകൾ ഒാർമയാവും; പുതിയ ബസുകള്‍ നിരത്തിലേക്ക്
text_fieldsറിയാദ്: സൗദി പ്രധാന നഗരങ്ങളില്‍ സർവീസ് നടത്തിയിരുന്ന പരമ്പരാഗത മിനി ബസുകൾ ഒാർമയാവുന്നു.മിനി ബസുകളുടെ സമാന്തര സർവീസ് നിര്‍ത്തലാക്കി പകരം കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത സേവനത്തിെൻറ ഭാഗമായ ബസുകള്‍ നിരത്തിലിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. റിയാദ്, ജിദ്ദ, മദീന നഗരങ്ങളില്‍ പതിറ്റാണ്ടുകളായി സേവനം നടത്തുന്ന സ്വദേശികളുടെ ഉടമയിലുള്ള ബസ് സർവീസാണ് നിര്‍ത്തലാക്കുന്നത്. പകരം പുതിയ ബസുകള്‍ നിരത്തിലിറക്കും. മൂന്ന് നഗരങ്ങളിലുമായി ഇത്തരത്തിൽ പെട്ട 600 ലധികം മിനിബസുകള്‍ സേവനത്തിലുണ്ടെന്നാണ് കണക്ക്.
പൊതുഗതാഗതസർവീസ് നടത്തുന്ന ബസുകള്‍ ആധുനിക നിലവാരത്തിലുള്ളതാവണമെന്ന് മന്ത്രിസഭ നിര്ദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് സേവനം നിര്‍ത്തലാക്കുന്നത്. ബസുടമകള്‍ക്ക് അറിയിപ്പ് നല്‍കി സേവനം നിര്‍ത്തിയ ശേഷം പുതിയ ബസുകളുടെ സർവീസ് ആരംഭിക്കും. പഴയ ബസുകള്‍ സേവനത്തിലില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധകരെ ഏര്‍പ്പെടുത്താനും പൊതുഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദി നഗരങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
