Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ പാഠപുസ്​തകങ്ങൾ വിതരണം ചെയ്​തു

text_fields
bookmark_border
പഴയ പാഠപുസ്​തകങ്ങൾ വിതരണം ചെയ്​തു
cancel
camera_alt??????? ???? ????? ???????????? ????????????? ????? ??? ?????????????? ?????????? ?????????? ??????

ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്ററി​െൻറ ആഭിമുഖ്യത്തിൽ പഴയ പാഠപുസ്​തകങ്ങൾ ശേഖരിച്ച്​ വിതരണം ചെയ്​തു. പുതിയ അധ ്യയന വർഷത്തിലേക്ക്​ പ്രവേശിക്കാനൊരുങ്ങുന്ന വിദ്യാർഥികൾക്ക് ഇത്​ ആശ്വാസമായി. കഴിഞ്ഞവർഷത്തെ പുസ്​തകങ്ങൾ ശേഖരിച്ച്​ ആവശ്യമുള്ള വിദ്യാർഥികൾക്കാണ്​ വിതരണം ചെയ്യുന്നത്. ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​െൻററിൽ രണ്ട്‌ ആഴ്ചയിലധികം നീണ്ടുനിന്ന പരിപാടിയിൽ ആയിരത്തോളം പാഠപുസ്തകങ്ങൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.


മൂന്നു മുതൽ 12ാം ക്ലാസ് വരെയുള്ള പുസ്​തകങ്ങളാണ്​ ശേഖരിച്ച്​ വിതരണം ചെയ്​തത്​. ഇന്ത്യൻ സ്കൂൾ, തലാൽ സ്കൂൾ, അൽവുറൂദ്, അൽ മവാരിദ് സ്കൂളുകൾ എന്നിവിടങ്ങ​ളിലെ വിദ്യാർഥികളിൽ നിന്നാണ്​ പാഠപുസ്തകങ്ങൾ ശേഖരിച്ചത്. ഫോക്കസ് ഭാരവാഹികളായ പി. റഊഫ്, സി.എച്ച് അബ്​ദുൽ ജലീൽ, നൗഫൽ എന്നിവർ നേതൃതം നൽകി. പാഠപുസ്തകങ്ങൾ ആവശ്യമുള്ള രക്ഷിതാക്കൾക്ക് 0532784574 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - old books-saudi-saudi news
Next Story