നൂറു വയസ്സുകാരന്‍ വയോജന വിദ്യാലയത്തിലെ മിടുക്കനായ വിദ്യാര്‍ഥി
text_fieldsജീസാന്‍: സൗദിയുടെ തെക്കന്‍ മേഖലയിലെ ജീസാനലുള്ള യഹിയ ബിന്‍ അലി അശ്ശഹ്റാനി എന്ന സ്വദേശി നൂറാമത്തെ വയസ്സിലും അക്ഷരാഭ്യാസം നേടാനുള്ള കിണഞ്ഞ ശ്രമത്തിലാണ്. നിരക്ഷരതാനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി അല്‍ഫതീഹ പ്രദേശത്ത് ആരംഭിച്ച വയോജന വിദ്യാഭ്യാസത്തെക്കുറിച്ച് അറിഞ്ഞതോടെ യഹിയ ക്ളാസ്മുറിയിൽ ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു. മലമ്പ്രദേശത്തുകൂടി പ്രയാസകരമായ പാത താണ്ടി 17 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഈ നൂറുവയസ്സുകാരന്‍ ക്ളാസിലെത്തുന്നത്. കൂട്ടിനുള്ളത് മക്കളും പേരമക്കളുമടങ്ങിയ സംഘവും.
ക്ളാസ് മുടങ്ങാതിരിക്കാന്‍ താന്‍ ഏറെ ശ്രദ്ധിക്കാറുണ്ടെന്ന് യഹിയ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. അറബ് അക്ഷരമാലയും എഴുത്തും വായനയും പഠിക്കുന്നതിലൂടെ തനിക്ക് പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനാവുമല്ലോ എന്നാണ് ഈ വയോധികൻ പറയുന്നത്. ജീവിതത്തിലും പരലോകത്തും പകരം വെക്കാനാവാത്ത അമൂല്യ സമ്മാനമാണ് അതിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് യഹിയ കൂട്ടിച്ചേര്‍ത്തു.നൂറാം വയസ്സിലും നല്ല ഓര്‍മശക്തിയും പഠിക്കാനുള്ള താല്‍പര്യവുമാണ് ഇദ്ദേഹം നിലനിര്‍ത്തുന്നതെന്ന് മേഖല വയോജന വിദ്യാഭ്യാസ മേധാവി ഹസന്‍ അദ്ദാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
