Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ...

ജി​ദ്ദ​യി​ൽ എ​ണ്ണ​ക്ക​പ്പ​ലി​നു​ നേ​രെ ആ​ക്ര​മ​ണം; ഹൂ​തി​ക​ൾക്ക്​ പ​ങ്കെന്ന്​ സംശയം

text_fields
bookmark_border
ജി​ദ്ദ​യി​ൽ എ​ണ്ണ​ക്ക​പ്പ​ലി​നു​ നേ​രെ ആ​ക്ര​മ​ണം; ഹൂ​തി​ക​ൾക്ക്​ പ​ങ്കെന്ന്​ സംശയം
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ തു​റ​മു​ഖ​ത്ത്​ എ​ണ്ണ​ക്ക​പ്പ​ലി​നു​നേ​രെ ആ​ക്ര​മ​ണം. സിം​ഗ​പ്പൂ​രി​െൻറ ബി.​ഡ​ബ്ല്യു റി​നെ എ​ന്ന എ​ണ്ണ​ക്ക​പ്പ​ലി​നാ​ണ്​ അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലി​ൽ പൊ​ട്ടി​ത്തെ​റി​യും തീ​പി​ടി​ത്ത​വു​മു​ണ്ടാ​വു​ക​യും എ​ണ്ണ ക​ട​ലി​ൽ പ​ര​ന്നൊ​ഴു​കു​ക​യും ചെ​യ്​​തു. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ച 12.30നാ​ണ്​ സം​ഭ​വം.

ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ ക​പ്പ​ൽ ഉ​ട​മ​ക​ളാ​യ ഹ​ഫ്​​നി​യ ക​മ്പ​നി അ​റി​യി​ച്ചു. പെ​​ട്ടെ​ന്നു​ത​ന്നെ ജീ​വ​ന​ക്കാ​ർ തീ​യ​ണ​ച്ചെ​ങ്കി​ലും ക​പ്പ​ലി​ന്​ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

ഡി​സം​ബ​ർ ആ​റി​ന്​ യാം​ബു തു​റ​മു​ഖ​ത്തു​നി​ന്ന്​ 60,000 ട​ൺ ഗ്യാ​സ​ലീ​നും ക​യ​റ്റി​വ​ന്ന ക​പ്പ​ലാ​ണി​ത്. ക​പ്പ​ലി​െൻറ 80 ശ​ത​മാ​ന​വും ഇ​ന്ധ​നം നി​റ​ച്ചി​രു​ന്ന​താ​യി ക​മ്പ​നി അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ന​വം​ബ​ർ 25ന്​ ​സൗ​ദി​യി​ലെ ശു​ഖൈ​ഖ്​ തു​റ​മു​ഖ​ത്ത്​ ഗ്രീ​സി​െൻറ എ​ണ്ണ​ക്ക​പ്പ​ലി​​നു​നേ​രെ യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലും ഹൂ​തി​ക​ളു​ടെ പ​ങ്കാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil tanker attackJeddahSaudi port
Next Story