Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ എണ്ണ...

സൗദിയുടെ എണ്ണ ഉത്​പാദനവും വിതരണവും റെക്കോഡില്‍

text_fields
bookmark_border
സൗദിയുടെ എണ്ണ ഉത്​പാദനവും വിതരണവും റെക്കോഡില്‍
cancel

ജിദ്ദ: എണ്ണ ഉത്​പാദനത്തിലും വിതരണത്തിലും സൗദി അറേബ്യ സർവകാല റെക്കോഡിൽ. ആഗോള എണ്ണ വിപണിയിലേക്ക് എറ്റവും കുടിയ അളവിലാണ്​ സൗദിയുടെ എണ്ണ വിതരണം. പ്രതിദിനം പതിനൊന്ന് ലക്ഷം ബാരലാണ് വിതരണം ചെയ്യുന്നത്. 80 വർഷത്തിനിടയിലെ റെക്കോഡ്​ ഉത്​പാദനമാണിതെന്ന്​ സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഈ മാസം തുടക്കത്തില്‍ പ്രതിദിനം 10.9 ബാരലായിരുന്നു വിതരണം ചെയ്​തത്​. എന്നാല്‍ ഇറാനെതിരായ അമേരിക്കൻ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ ആവശ്യവും വില കുറക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​​െൻറ അഭ്യര്‍ഥനയും സൗദിയുടെ ഉത്​പാദന വർധനവിന്​ കാരണമായി.

കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ള രാജ്യങ്ങൾ ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞിരുന്നു. സൗദിയുടെ വിതരണം കൂടിയതും വില ഇനിയും കുറച്ചേക്കും എന്നാണ്​ വിലയിരുത്തൽ. അടുത്ത മാസം ആറിന് വിയന്നയില്‍ എണ്ണോത്പാദക കൂട്ടായ്മയായ ഒപെകി​​​െൻറ യോഗം ചേരും. ഈ വര്‍ഷവും ഉത്പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണ് സൗദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - oil-saudi-gulf news
Next Story