Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആവശ്യത്തിലധികം എണ്ണ...

ആവശ്യത്തിലധികം എണ്ണ വിപണിയിലൊഴുക്കില്ല -സൗദി

text_fields
bookmark_border
ആവശ്യത്തിലധികം എണ്ണ വിപണിയിലൊഴുക്കില്ല -സൗദി
cancel

ജിദ്ദ: ഉപഭോക്​താക്കളുടെ ആവശ്യത്തിലധികം എണ്ണ വിപണിയിൽ ഒഴുക്കില്ലെന്ന്​ സൗദി അറേബ്യ വ്യക്​തമാക്കി. മറ്റ്​ എണ്ണ ഉൽപാദക രാഷ്​ട്രങ്ങളു​മായി സഹകരിച്ച്​ കൂടിയാലോചിച്ച്​ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കൂ. 
സൗദിയുടെ ജൂലൈയിലെ ക്രൂഡ്​ ഒായിൽ കയറ്റുമതി ജൂണിലെ നിലയിൽ തന്നെയാണ്​.  ആഗസ്​റ്റിൽ അത്​ കുറയാനും സാധ്യതയുണ്ടെന്നും ഒപെകിലെ സൗദി ഗവർണറും ജോയിൻറ്​ ടെക്​നിക്കൽ കമ്മിറ്റി ചെയർമാനുമായ അദീബ്​ അൽഅഅ്​മ പറഞ്ഞു. 
ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ തൃപ്​തിപ്പെടുത്തുകയെന്നതാണ്​ സൗദിയുടെ എന്നത്തേയും നയം. സ്​ഥിരതയാർന്ന വിപണിയാണ്​ ഉൽപാദകരാഷ്​ട്രങ്ങളുടെയും ഉപഭോക്​താക്കളുടെയും താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - oil-saudi-gulf news
Next Story