എണ്ണ ഉല്‍പാദന നിയന്ത്രണം ഉടൻ പിന്‍വലിക്കില്ല
text_fieldsറിയാദ്: എണ്ണ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹ് വ്യക്മാക്കി. ദാവോസില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിനോട് അനുബന്ധിച്ച് റഷ്യന്‍ ഊർജ മന്ത്രി അലക്സാണ്ടര്‍ നോവാക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ എണ്ണ വിപണിയില്‍ നേരിയ വില വര്‍ധനവ് അനുഭവപ്പെട്ടു. വ്യാഴാഴ്ച ഇടപാടുകളില്‍ ബാരലിന് 70 ഡോളറിന് മുകളിലത്തെിയതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018 അവസാനം വരെയുള്ള ഉല്‍പാദന നിയന്ത്രണത്തിനാണ് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ധാരണയിലത്തെിയിട്ടുള്ളത്. ഒപെക് കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണത്തില്‍ സഹകരിച്ചിരുന്നു. നിയന്ത്രണം നീട്ടാനുള്ള തീരുമാനം എണ്ണ വില വര്‍ധനവിന് കാരണമായിരുന്നു. 2018 കഴിയുന്നതോടെ ഉല്‍പാദന നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കാന്‍ ഉല്‍പാദന രാജ്യങ്ങള്‍ക്ക് ഉദ്ദേശമില്ല. 2019ല്‍ പടിപടിയായി വിപണി ആവശ്യം പരിഗണിച്ചാണ് നിയന്ത്രണം പിന്‍വലിക്കുക. ഉല്‍പാദന നിയന്ത്രണത്തിന് ഉപരിയായ സഹകരണം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെടണമെന്നും സൗദി ഊർജ മന്ത്രി ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
