എണ്ണരംഗത്ത് കൂടുതൽ സഹകരണത്തിന് ഇന്ത്യയും സൗദിയും
text_fieldsജിദ്ദ: എണ്ണരംഗത്തെ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും സൗദി അറേബ്യയും ധാരണയിലെത്തി. ന്യൂഡൽഹി സന്ദർശിക്കുന്ന സൗദി ഉൗർജ മന്ത്രി ഖാലിദ് അൽഫാലിഹും ഇന്ത്യൻ എണ്ണ മന്ത്രി ധർമേന്ദ്ര പ്രധാനും നടത്തിയ ചർച്ചകളിലാണ് തീരുമാനം. ഇന്ത്യൻ എണ്ണപാടങ്ങളുടെ വികസനത്തിെൻറ രണ്ടാംഘട്ടത്തിൽ സൗദി അറേബ്യക്ക് പങ്കാളിത്വം വാഗ്ദാനം ചെയ്തതായി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ഇന്ത്യൻ പടിഞ്ഞാറൻ തീരത്തെ നിർദിഷ്ട 1.2 മില്യൻ ബാരൽ എണ്ണ ശുദ്ധീകരണ ശാലക്കും ദക്ഷിണേന്ത്യയിൽ പെട്രോകെമിക്കൽ പദ്ധതി നടപ്പാക്കുന്നതിനും നിക്ഷേപമിറക്കുന്ന കാര്യവും സൗദി അറേബ്യയുമായി ചർച്ച ചെയ്തിട്ടുണ്ട്. ന്യായമായ വിലക്ക് സൗദിയിൽ നിന്ന് എണ്ണ ലഭ്യമാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടായി. സൗദി അറേബ്യയുടെ താൽപര്യത്തിന് ദോഷകരമാകാതെ തന്നെ ഇന്ത്യയുടെ റിഫൈനറികൾക്ക് അത് ലാഭകരമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
