Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ വ്യവസായിക...

സൗദിയുടെ വ്യവസായിക പൈതൃക പട്ടികയിൽ ഒന്നാമതായി ഒായിൽ പൈപ്പ്​ലൈൻ

text_fields
bookmark_border
സൗദിയുടെ വ്യവസായിക പൈതൃക പട്ടികയിൽ ഒന്നാമതായി ഒായിൽ പൈപ്പ്​ലൈൻ
cancel
camera_alt

സൗ​ദി​യു​ടെ വ്യ​വ​സാ​യി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​യി ഇ​ടം നേ​ടി​യ ആ​ദ്യ​ത്തെ ഒാ​യി​ൽ പൈ​പ്പ്​​ലൈ​ൻ

സാ​ബു മേ​ല​തി​ൽ

ജു​ബൈ​ൽ: സൗ​ദി​യു​ടെ വ്യ​വ​സാ​യി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ട്രാ​ൻ​സ്-​അ​റേ​ബ്യ​ൻ പൈ​പ്പ്​​ലൈ​ൻ (ടാ​പ്‌ ലൈ​ൻ) ഒ​ന്നാ​മ​ത്. രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി​ക പൈ​തൃ​ക വ​സ്​​തു​വാ​യി അ​സം​സ്കൃ​ത എ​ണ്ണ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ഈ ​പ​ഴ​യ കു​ഴ​ൽ​ശൃം​ഖ​ല മാ​റി​യെ​ന്ന് സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ അ​റി​യി​ച്ചു.

സൗ​ദി​യി​ൽ എ​ണ്ണ വ്യ​വ​സാ​യ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ ക്രൂ​ഡോ​യി​ൽ ഒ​ഴു​കി​യ​ത്​ ഇൗ ​പൈ​പ്പ്​​ലൈ​നി​ലൂ​ടെ ആ​യി​രു​ന്നു. അ​ത്ര​യും ച​രി​ത്ര​പ്രാ​ധാ​ന്യ​മാ​ണ്​ ഇൗ ​കു​ഴ​ൽ​ശൃം​ഖ​ല​ക്കു​ള്ള​ത്. രാ​ജ്യ​ത്തി​െൻറ വി​ക​സ​ന-​സാ​മ്പ​ത്തി​ക പ്ര​ക്രി​യ​യു​ടെ​യും ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്.

ആ ​ഒ​രു പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ ദേ​ശീ​യ വ്യ​വ​സാ​യി​ക പൈ​തൃ​ക ര​ജി​സ്​​റ്റ​റി​ൽ ടാ​പ്‌​ലൈ​ൻ ഉ​ൾ​പ്പെ​ട്ട​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന എ​ണ്ണ വ്യ​വ​സാ​യ ഘ​ട​ക​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ണ് ആ​ദ്യ​ത്തെ വ്യ​വ​സാ​യി​ക പൈ​തൃ​ക വ​സ്​​തു​വാ​യി ടാ​പ്‌​ലൈ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ വ്യ​വ​സാ​യ​ത്തി​െൻറ ആ​രം​ഭം, വ​ള​ർ​ച്ച, സാ​മ്പ​ത്തി​ക വി​ക​സ​നം എ​ന്നി​വ​യു​ടെ ച​രി​ത്ത്രി​െൻറ തു​ട​ക്കം ഈ ​ടാ​പ്‌​ലൈ​നി​ൽ​നി​ന്നാ​ണെ​ന്ന്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. അ​തി​െൻറ സാം​സ്കാ​രി​ക ച​രി​ത്ര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​പാ​ല​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​വ​സാ​യി​ക പൈ​തൃ​ക അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് ഇൗ ​പൈ​പ്പ്​​ലൈ​ൻ. സൗ​ദി​യു​ടെ കി​ഴ​ക്ക് മു​ത​ൽ വ​ട​ക്ക് വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പൈ​പ്പ്​ ശൃം​ഖ​ല​യാ​ണ്.

കി​ഴ​ക്ക​ൻ സൗ​ദി​യി​ൽ​നി​ന്ന് ലെ​ബ​ന​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര​ത്തേ​ക്ക് എ​ണ്ണ എ​ത്തി​ക്കു​ന്ന​തി​ന് ആ​ധു​നി​ക സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാ​ജാ​വാ​ണ്​ ഇൗ ​പൈ​പ്പ്​​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. 1948ലാ​ണ് പൈ​പ്പ്​​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 1950ൽ ​പൈ​പ്പ്​​ലൈ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. 1980ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​തി​െൻറ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യും 1990ൽ ​പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു. പൈ​പ്പ്​​ലൈ​നി​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ഇ​പ്പോ​ഴും രാ​ജ്യ​ത്തെ എ​ണ്ണ വ്യ​വ​സാ​യി​ക വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​സാ​ക്ഷി​യാ​യി നി​ല​കൊ​ള്ളു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:industrial heritageOil pipeline
Next Story