എണ്ണ ഉല്‍പാദന നിയന്ത്രണം 2018 അവസാനം വരെ നീട്ടാന്‍ ഒപെക് ധാരണ
text_fieldsറിയാദ്: എണ്ണ ഉല്‍പാദന നിയന്ത്രണം ആറ് മാസം കൂടി നീട്ടാന്‍ വ്യാഴാഴ്ച വിയന്നയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടിയില്‍ ധാരണയായി. വിലയിടിവ് തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് വില അസാധാരണമായി ഉയരുകയാണെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയന്ത്രണം പിന്‍വലിച്ചേക്കുമെന്ന് ഒപെക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒപെകിന് പുറത്തുള്ള റഷ്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങൾ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 2018 മാര്‍ച്ച് വരെ നിലനിന്നിരുന്ന ഉല്‍പാദന നിയന്ത്രണമാണ് ഡിസംബര്‍ അവസാനം വരെ നീട്ടിയത്. ഒപെക് പ്രഖ്യാപനം പുറത്തുവന്നതോടെ എണ്ണവിപണിയില്‍ നേരിയ വിലവര്‍ധനവ് അനുഭവപ്പെട്ടതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒപെക് അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഉല്‍പാദന നിയന്ത്രണത്തിന് ധാരണയായതോടെ കൂട്ടായ്മക്ക് പുറത്തുള്ള രാജ്യങ്ങളുമായി വിയന്നയില്‍ ചര്‍ച്ച നടന്നിരുന്നു. നിലവിലെ വില തുടരാനോ വീണ്ടും വര്‍ധിക്കാനോ സാധ്യതയുണ്ടെന്ന് റഷ്യന്‍ എണ്ണമന്ത്രി പറഞ്ഞു. ജൂണില്‍ ചേരുന്ന ഒപെക് സമ്മേളനം വിപണി അവലോകനം നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. അസാധാരണമായ വിലവര്‍ധനവ് ബോധ്യപ്പെട്ടാല്‍ ഉല്‍പാദന നിയന്ത്രണം പിന്‍വലിക്കാനും ഒപെക് സന്നദ്ധമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
