സിറിയക്ക് എണ്ണ സഹായം: ആറര ലക്ഷം ബാരൽ എണ്ണയുമായി സൗദിയുടെ ആദ്യ കപ്പലെത്തി
text_fieldsആറര ലക്ഷം ബാരൽ എണ്ണയുമായി സൗദിയുടെ കപ്പൽ സിറിയയിലെ ബനിയാസ് തുറമുഖത്ത് എത്തിയപ്പോൾ
റിയാദ്: സിറിയയിലെ ഊർജ്ജ മേഖലക്ക് സൗദി അറേബ്യ സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് ആദ്യ എണ്ണകപ്പൽ സിറിയയിലെത്തി. ആറര ലക്ഷം ബാരൽ ക്രൂഡോയിലുമായി കപ്പൽ ബനിയാസ് തുറമുഖത്താണ് നങ്കൂരമിട്ടത്. ഇത് സിറിയക്ക് മൊത്തം ഗ്രാൻറായി നൽകുന്ന 16.5 ലക്ഷം ബാരലിെൻറ ആദ്യ ഗഡുവാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശങ്ങൾ അനുസരിച്ചാണ് ഈ കയറ്റുമതി.
സൗദിയും സിറിയയും കഴിഞ്ഞ സെപ്റ്റംബർ 11 നാണ് ഗ്രാൻറായി ഇന്ധനം നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചത്. സൗദി ഊർജ്ജ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലുള്ള ഈ ഗ്രാൻറ് സിറിയൻ റിഫൈനറികളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിനും പ്രവർത്തനപരവും സാമ്പത്തികവുമായ സുസ്ഥിരത കൈവരിക്കുന്നതിനും അതുവഴി സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും ആ രാജ്യത്തെ സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിനും ലക്ഷ്യമിട്ടാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ അടിസ്ഥാനമാക്കി സിറിയൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സൗദിയുടെ താൽപ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

