ഒ.ഐ.സി.സി മുജീബ് കുടുംബ സഹായനിധി വി.കെ. ശ്രീകണ്ഠൻ എം.പി കൈമാറി
text_fieldsഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ മുജീബ് താളികുഴി കുടുംബ സഹായനിധി പാലക്കാട് ഡി.സി.സി
പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി കൈമാറുന്നു
ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ കീഴിലുള്ള ജിദ്ദ, റുവൈസ് ഏരിയ കമ്മിറ്റി അംഗമായിരിക്കെ മരിച്ച മുജീബ് താളികുഴിയുടെ കുടുംബ സഹായനിധി പാലക്കാട് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി കൈമാറി. പാലക്കാട് കല്ലടിക്കോടിനടുത്ത കോണിക്കിഴിലുള്ള മുജീബിെൻറ വസതിയിൽ എത്തിയാണ് കുടുംബത്തിനുള്ള സഹായം കൈമാറിയത്. മരിച്ച സഹപ്രവർത്തകരെ സഹായിക്കുന്നതോടൊപ്പംതന്നെ, ഉദാത്തമായ കാരുണ്യ പ്രവർത്തനമാണ് ഒ.ഐ.സി.സി നടത്തുന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, കെ.പി.സി.സി ഐ.ടി സെൽ കോഒാഡിനേറ്റർ ഇക്ബാൽ പൊക്കുന്ന്, അബ്ദുറഹ്മാൻ അമ്പലപ്പള്ളി, നജീബ് മുല്ലവീട്ടിൽ, പാലക്കാട് ഡി.സി.സി മുൻ ജനറൽ സെക്രട്ടറി അബ്ദുൽ കാദർ, ഹബീബ് തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. 12 വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്ന മുജീബ് അർബുദം ബാധിച്ചാണ് മരിച്ചത്. 38ാം വയസ്സിൽ ജീവിതം അർബുദ രൂപത്തിൽ കവർന്നെടുത്തപ്പോൾ അനാഥമായ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന് സഹായം നൽകുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജിദ്ദയിൽ വന്നപ്പോഴാണ് തുടക്കം കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.