റിയാദിൽ ആവേശപ്പൊലിമയോടെ ഒ.ഐ.സി.സിയുടെ വിജയാഘോഷം
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
വിജയാഘോഷം ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ്
കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മിന്നുന്ന വിജയത്തിെൻറ ആഹ്ലാദം പ്രവാസി സമൂഹത്തിലേക്ക് പകർന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വിപുലമായ ആഘോഷം. ബത്ഹയിലെ സബർമതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ ആവേശപൂർവം പങ്കെടുത്തു. മുദ്രാവാക്യങ്ങൾ മുഴക്കിയും മധുരം വിതരണം ചെയ്തും വിജയലഹരി പങ്കിട്ട പരിപാടിയിൽ പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, യഹിയ കൊടുങ്ങല്ലൂർ, സജീർ പൂന്തുറ, ഷുക്കൂർ ആലുവ, അബ്ദുൽ കരീം കൊടുവള്ളി, സൈഫ് കായംകുളം, മൃദുല വിനീഷ്, അലി ആലുവ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് സലീം കളക്കരയും ഷാനവാസ് മുനമ്പത്തും ചേർന്ന് കേക്ക് മുറിച്ചു. അമീർ പട്ടണത്തിെൻറ നേതൃത്വത്തിൽ ആവേശകരമായ മുദ്രാവാക്യങ്ങൾ ഉയർത്തി. റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, നാസർ ലെയ്സ്, നാസർ മാവൂർ, മുഹമ്മദ് ഖാൻ, അസ്ക്കർ കണ്ണൂർ, നാസർ വലപ്പാട്, ബഷീർ കോട്ടയം, കമറുദ്ധീൻ താമരകുളം, നസീർ ഹനീഫ, സന്തോഷ് ബാബു, സിജോ വയനാട്, അലക്സ് കെല്ലം, ജംഷി കോഴിക്കോട്, ജംഷാദ് തുവൂർ, സൈനുദ്ധീൻ വെട്ടത്തൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ വടശ്ശേരിക്കോണം, മാത്യു എറണാകുളം, അഖിനാസ് കരുനാഗപ്പള്ളി, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം പാപ്പിനാശ്ശേരി, മജു സിവിൽ സ്റ്റേഷൻ, ഹാഷിം കുഞ്ഞ്, ഷംസീർ പാലക്കാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിപുലമായ വിജയാഘോഷ പരിപാടികൾ വ്യാഴാഴ്ച രാത്രി എട്ടിന് റിയാദ് എക്സിറ്റ് 18-ലെ മർവ ഇസ്തിറാഹയിൽ വെച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

