ഒ.ഐ.സി.സി ഉനൈസ ഏരിയ കമ്മിറ്റി ഭാരവാഹികൾ
text_fieldsസാലി കരുവാറ്റ (പ്രസി), വിശ്വനാഥൻ കാളികാവ് (ജന. സെക്ര), കമാലുദ്ദീൻ കൊല്ലം (ട്രഷറർ)
ബുറൈദ: ഒ.ഐ.സി.സി ഉനൈസ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെയും നിർദേശപ്രകാരം ഐകകണ്ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഉനൈസ നൊമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രിസൈഡിങ് ഓഫിസർമാരായ ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ, പി.പി.എം. അഷ്റഫ് കോഴിക്കോട് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സാലി കരുവാറ്റ (പ്രസി), വിശ്വനാഥൻ കാളികാവ് (ജന. സെക്ര, സംഘടന ചുമതല), കമാലുദ്ദീൻ കൊല്ലം (ട്രഷറർ), നൗഷാദ്, മധു, ഇസ്മാഈൽ (വൈ. പ്രസി), പ്രിൻസ് ജോസഫ്, സജീർ (ജന. സെക്ര), ഷാജി തോമസ് (അസി. ട്രഷറർ), അബ്ദുൽ അസീസ്, അജേഷ്, റഫീഖ്, ഷാജി മണമൽ, ജലീൽ, അഷറഫ്, നഹാസ് (സെക്രട്ടറിമാർ), അടൂർ സുരേഷ്, വിശ്വനാഥൻ, ഹകീം മുസ്തഫ, ജോൺസൺ, സുനിൽകുമാർ (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ നേതൃത്വം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

