ഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി ‘വിസ്മയസന്ധ്യ’
text_fieldsഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി നടത്തിയ ‘വിസ്മയസന്ധ്യ’ വാർഷികാഘോഷ പരിപാടിയിൽ ഷാഫി പറമ്പിൽ എം.പി സംസാരിക്കുന്നു
അൽ ഖോബാർ: ഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി വാർഷികാഘോഷം ‘വിസ്മയസന്ധ്യ’ അരങ്ങേറി. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. നാടും വീടും വിട്ട് വിദേശരാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികൾ തുടങ്ങുന്ന കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യും. താൻ പാർലമെന്റിൽ ഉന്നയിച്ച വിമാനടിക്കറ്റ് നിരക്കിനെ സംബന്ധിച്ച വിഷയങ്ങളിൽ അഞ്ചുതവണ കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡുവിനെ കണ്ടു. വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുമെന്നും വിമാനകമ്പനികളെ വിളിപ്പിച്ചു അവരുമായി നേരിട്ട് ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇത്രയും വിഷയങ്ങൾ ഇരുട്ടിവെളുക്കും മുമ്പേ നേടിയെടുക്കാൻ കഴിയുന്നതല്ലെന്ന് ബോധ്യമുണ്ട്. ലക്ഷ്യം കാണാൻ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1500-ലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലീം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി മെംബർ ജോൺ കോശി ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ കമ്മിറ്റി മെംബറും മുൻ കെ.പി.സി.സി മെംബറുമായ അഹമ്മദ് പുളിക്കൽ, ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, റീജനൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, വനിതാവേദി പ്രസിഡന്റ് ലിബി ജെയിംസ്, കെ.എം.സി.സി കിഴക്കൻ മേഖല പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ സംസാരിച്ചു. ഹുസ്ന ആസിഫ്, സജൂബ്, സുബൈർ പാറക്കൽ, റെജിവ് നെടുമങ്ങാട്, സാജിദ് പാറമ്മൽ, ജാസൽ, ഷിബിൻ ആറ്റുവ, സുബൈർ അരൂർ, ഫസൽ മാഹി എന്നിവർ സംബന്ധിച്ചു.
ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, ഡോ. സിന്ധു ബിനു, ഷിജില ഹമീദ്, പാർവതി സന്തോഷ്, രാധിക ശ്യാം പ്രകാശ്, പ്രമോദ് പൂപ്പാല, ഹമീദ് മരക്കാശ്ശേരി, അസ്ലം ഫാറൂഖ്, ലാൽ അമീൻ തുടങ്ങിയവർ നേതൃത്വം നൽകി. രാജേഷ് ആറ്റുവ സ്വാഗതവും ഷൈൻ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

