Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ പ്രവാസികൾക്ക്...

യാംബുവിൽ പ്രവാസികൾക്ക് ആവേശമായി ഒ.ഐ.സി.സി 'ഈദ് നിലാവ്'

text_fields
bookmark_border
യാംബുവിൽ പ്രവാസികൾക്ക് ആവേശമായി ഒ.ഐ.സി.സി ഈദ് നിലാവ്
cancel
camera_alt

ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ’പെ​രു​ന്നാ​ൾ നി​ലാ​വ്’ പ​രി​പാ​ടി​യി​ൽ

ജ​മാ​ൽ പാ​ഷ,ആ​ശാ ഷി​ജു എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള

Listen to this Article

യാംബു: ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'പെരുന്നാൾ നിലാവ്' പ്രവാസി മലയാളികൾക്ക് പെരുന്നാൾ ആഘോഷത്തിന് ആവേശം പകർന്നു. പ്രമുഖ പ്രവാസി ഗായകരായ ജമാൽ പാഷ, ആശാ ഷിജു എന്നിവർ നയിച്ച ഗാനമേള മലയാളി കുടുംബങ്ങൾ അടക്കമുള്ള വമ്പിച്ച സദസ്സിന് ഏറെ ഹൃദ്യമായ അനുഭൂതി നൽകി. ഒ.ഐ.സി.സി സൗദി നാഷനൽ പ്രസിഡൻറ് ശങ്കർ എളങ്കൂർ പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അസ്‌ക്കർ വണ്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോസഫ്, മുജീബ് പൂവച്ചൽ, നൗഷാദ് അടൂർ, നാസർ നടുവിൽ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രശ്നോത്തരിയും മറ്റും സംഘടിപ്പിച്ചിരുന്നു. കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖുൽ അക്ബർ സ്വാഗതവും അബ്ദുന്നാസർ കുറുകത്താണി നന്ദിയും പറഞ്ഞു. സിജീഷ് കളരിയിൽ, മിഥുൻ ശങ്കർ, വിഷ്ണു രാജീവ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YanbuOICC Central Committee‘Eid Nilavu’
News Summary - OICC Yanbu Central Committee ‘Eid Nilavu’
Next Story