ഒ.ഐ.സി.സി വനിതാ വേദി ഭാരവാഹികൾ ചുമതലയേറ്റു
text_fieldsഒ.ഐ.സി.സി വനിതാ വേദി ഭാരവാഹികൾക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അധികാര പത്രം കൈമാറുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച വനിതാ വേദി ഭാരവാഹികൾ ചുമതലയേറ്റു. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷുക്കൂർ ആലുവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ അധികാര പത്രം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ വനിതാ വേദി പ്രസിഡൻറ് മൃദുല വിനീഷിന് കെമാറി. ഗ്ലോബൽ കമ്മിറ്റി കൺവീനർ റഷീദ് കൊളത്തറ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സജീർ പൂന്തുറ, റിയാദ് വനിത വേദി സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി വല്ലി ജോസ്, വൈസ് പ്രസിഡൻറുമാരായ സ്മിത മുഹിയുദ്ദീൻ, ജാൻസി പ്രഡിൻ, ജനറൽ സെക്രട്ടറി ഷീന റെജി, സെക്രട്ടറിമാരായ റീന ജോജി, ശരണ്യ ആഘോഷ്, സിംന നൗഷാദ്, ജോജി ബിനോയ് തുടങ്ങിയവർ സംസാരിച്ചു. വനിതാ വേദി രൂപവത്കരണ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും വനിതാ വേദി ട്രഷറർ സൈഫുന്നീസ സിദ്ദീഖ് നന്ദിയും പറഞ്ഞു.

