തെരഞ്ഞെടുപ്പ് പ്രചാരണ ഗാനവുമായി ഒ.ഐ.സി.സി
text_fieldsദമ്മാം ഒ.ഐ.സി.സി പുറത്തിറക്കിയ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിെൻറ പ്രകാശനച്ചടങ്ങിൽ നിന്ന്
ദമ്മാം: യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ദമ്മാം ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കി. കോഴിക്കോട് ജില്ല കമ്മിറ്റി രക്ഷാധികാരി അബ്ദുറഷീദ്, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അസ്ലം ഫറോക്ക്, അനില ദീപു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സക്കീർ ഹുസൈൻ കരുനാഗപ്പള്ളിയുടേതാണ് രചന. നൗഷാദ് വരവൂർ എഡിറ്റിങ്ങും നിരഞ്ജൻ ബിൻസ് റെക്കോഡിങ്ങും ചെയ്ത ഗാനം സ്കൈലൈറ്റ് സ്റ്റുഡിയോയിലാണ് റെക്കോഡിങ് നിർവഹിച്ചിരിക്കുന്നത്.

