Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള ബ​ജ​റ്റ്...

കേ​ര​ള ബ​ജ​റ്റ് സ​മ​ഗ്ര​വും പ്ര​വാ​സി സൗ​ഹൃ​ദ​വു​മെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി

text_fields
bookmark_border
കേ​ര​ള ബ​ജ​റ്റ് സ​മ​ഗ്ര​വും പ്ര​വാ​സി സൗ​ഹൃ​ദ​വു​മെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി
cancel

ജി​ദ്ദ: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന​തും നി​ർ​ധ​ന​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തു​മാ​ണ് പു​തി​യ കേ​ര​ള ബ​ജ​റ്റെ​ന്ന് ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭാ​വി കേ​ര​ള​ത്തി​െൻറ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​ള്ള യാ​ഥാ​ർ​ത്ഥ്യ ബോ​ധ്യ​ത്തോ​ടെ​യു​ള്ള ബ​ജ​റ്റാ​ണ് വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി.

റെ​മി​റ്റ​ൻ​സ് എ​ക്ക​ണോ​മി​യി​ൽ നി​ന്നും ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ എ​ക്ക​ണോ​മി​യി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വാ​സി നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ങ്കാ​ളി​ത്തം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

ഇ​ത് പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് ക​രു​ത്തേ​കും. വ​ൻ​കി​ട നി​ക്ഷേ​പ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ട​ത്ത​ര​ക്കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കും പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്ന നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി റീ​ജ​ന​ൽ ക​മ്മി​റ്റി ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ ഇ​തി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.

‘ഗ്ലോ​ബ​ൽ ജോ​ബ് വാ​ച്ച് ട​വ​ർ’ പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ യു​വ​ജ​ന​ത​യ്ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​യും. പ്ര​വാ​സി ക്ഷേ​മ​കാ​ര്യ വ​കു​പ്പി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​വും പ്ര​തീ​ക്ഷ​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും റീ​ജ​ന​ൽ ക​മ്മി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCgulfnewsSaudi Arabiagulfnewsmalayalam
News Summary - OICC Western Regional Committee says Kerala budget is comprehensive and expatriate friendly
Next Story