ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രതിഷേധ സംഗമം
text_fieldsഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
ജിദ്ദ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ദാരിദ്ര്യ നിർമാർജനം ലക്ഷ്യം വെച്ച് യു.പി.എ സർക്കാർ നടപ്പിലാക്കിയ അഭിമാന പദ്ധതിയാണ് രാഷ്ട്രപിതാവിന്റെ നാമധേയത്തിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതി. യു.പി.എ സർക്കാർ ആവിഷ്ക്കരിച്ച് വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ 90 ശതമാനവും കേന്ദ്രവിഹിതമായിരുന്നു. എന്നാൽ, ഭേദഗതിയിലൂടെ പകുതിയോളം വിഹിതം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപിച്ച് കേന്ദ്ര സർക്കാർ അഭിമാന പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രപിതാവിന്റെ പേര് പദ്ധതിയിൽ നിന്ന് അടർത്തിമാറ്റിയത് ഗാന്ധി നിന്ദയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ പറഞ്ഞു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്ക് തോട്, നാഷണൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട, അഡ്വ. റഫീഖ്, ആസാദ് പോരൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

