ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ‘വോട്ട് ചോരി’ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി വെസ്റ്റേൺ റീജൻ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച 'വോട്ട് ചോരി' ടേബിൾ ടോക്കിൽനിന്ന്
ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വോട്ട് ചോരി’ എന്ന ശീർഷകത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ ആദം മുൽസി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ ബാധ്യസ്ഥരായ ഇലക്ഷൻ കമീഷൻ എല്ലാ മര്യാദകളും ലംഘിച്ചു ബി.ജെ.പിക്കു വേണ്ടി കളത്തിലിറങ്ങിക്കളിക്കുന്ന ദയനീയ സാഹചര്യം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നതിനാൽ വിജയം കൈവരിക്കുക തന്നെ ചെയ്യുമെന്നും അതിനായി എല്ലാവരുടെയും നിറഞ്ഞ പിന്തുണ ഉണ്ടാവണമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ച പവർ പോയന്റ് പ്രസന്റേഷൻ ഇഖ്ബാൽ പൊക്കുന്ന് പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്.
ലാലു (നവോദയ), വി.പി. മുസ്തഫ (കെ.എം.സി.സി), റഹീം ഒതുക്കുങ്ങൽ (പ്രവാസി വെൽഫെയർ), പി.പി.എ. റഹീം (ന്യൂഏജ്), സാഹിർ (ഡി.എം.കെ), കബീർ കൊണ്ടോട്ടി, ജലീൽ കണ്ണമംഗലം (മീഡിയ ഫോറം), സലാഹ് കാരാടൻ, അരുവി മോങ്ങം, ബഷീർ വള്ളിക്കുന്ന് എന്നിവർ ചർച്ചയിൽ സംസാരിച്ചു. ജനാധിപത്യ സംരക്ഷണത്തിന് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ജനാധിപത്യ മതേതര കക്ഷികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ടേബിൾ ടോക്കിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, ആസാദ് പോരൂർ, അലി തേക്കുതോട്, കുഞ്ഞാൻ പൂക്കാട്ടിൽ, സമീർ കാളികാവ്, അഹമ്മദ് ഷാനി, മജീദ് ചേറൂർ, നാസർ കോഴിത്തോടി, മൻസൂർ വയനാട്, ബഷീർ പരുത്തിക്കുന്നൻ, നാസർ വയനാട്, ഗഫൂർ വണ്ടൂർ, വേണു അന്തിക്കാട്, ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

