ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ഉമ്മൻ ചാണ്ടി, സി.വി. പത്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി, സി.വി പത്മരാജൻ അനുസ്മരണ യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തൻസീർ
കണ്ണനാംകുഴി സംസാരിക്കുന്നു
ജിദ്ദ: അതിർവരമ്പുകളില്ലാതെ ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങൾക്ക് പ്രാപ്യനായിരുന്ന ഉമ്മൻ ചാണ്ടി അശരണർക്കും നിരാലംബർക്കും ആശ്രയകേന്ദ്രമായിരുന്നു. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് അതുല്യമായ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന സി.വി പത്മരാജനേയും ചടങ്ങിൽ അനുസ്മരിച്ചു. തലസ്ഥാന നഗരിയിൽ കെ.പി.സി.സിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കുന്നതിന് മുൻകൈയെടുത്ത അദ്ദേഹം കോൺഗ്രസിന്റെ സൗമ്യ മുഖമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറക്കൽ അധ്യക്ഷതവഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തൻസീർ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി നേതാക്കളായ സഹീർ മഞ്ഞാലി, റഷീദ് ബിൻസാഗർ, ആസാദ് പോരൂർ, ഷരീഫ് അറക്കൽ, മുജീബ് തൃത്താല, അലി തെക്ക്തോട്, ഷംനാദ് കണിയാപുരം, മുസ്തഫ ചേളാരി, യൂന്നൂസ് കാടൂർ, മോഹൻ ബാലൻ, കുഞ്ഞാൻ പൂക്കാട്ടിൽ, അഹമ്മദ് ഷാനി, അബ്ദുൽ ഖാദർ, വിലാസ് അടൂർ, താഹിർ ആമയൂർ, വനിത വേദി പ്രസിഡന്റ് മൗഷ്മി ഷരീഫ്, വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും നൗഷാദ് ചാലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

