ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തം കൊണ്ടും സാമൂഹിക, സാംസ്കാരിക, വാണിജ്യ, വ്യവസായ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ഖാലിദ് ബിൻ വലീദ് റോഡിലുള്ള എലഗൻറ് പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ കുടുംബിനികളുൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.
ഇഫ്താർ സംഗമം മുഖ്യാതിഥിയായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി റീജ്യൻ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. കലുഷിതമായ വർത്തമാന കാലത്ത് അതിർവരമ്പുകളില്ലാതെ ആയിരങ്ങൾ സ്നേഹവും സൗഹാർദവും പങ്കിടുന്ന ഇഫ്താർ സംഗമങ്ങളും കൂടിച്ചേരലുകളും ഏറെ ശ്ലാഘനീയവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി വേൾഡ് പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി, അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡൻറ് ഡോ. അഹമ്മദ് ആലുങ്ങൽ, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് നിസാമുദ്ദീൻ, ലുലു ഗ്രൂപ് റീജനൽ മാനേജർ സമീർ ചാത്തോളി, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി റീജ്യൻ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. ഇഫ്താർ സംഗമത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ.ഐ.സി.സി റീജ്യൻ കമ്മിറ്റി ഭാരവാഹികൾ, നാഷനൽ കമ്മിറ്റി ഭാരവാഹികൾ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, വിവിധ ജില്ലാ, ഏരിയ കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

