ചാണ്ടി ഉമ്മൻ റിയാദിലെത്തി; സ്വീകരണം നൽകി ഒ.ഐ.സി.സി പ്രവർത്തകർ
text_fieldsചാണ്ടി ഉമ്മൻ എം.എൽ.എക്ക് ഒ.ഐ.സി.സി പ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന് റിയാദ് കിങ് ഖാലിദ് അന്താരാഷട്ര വിമാനത്താവളത്തിൽ റിയാദ് ഒ.ഐ.സി.സി സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിൽ എത്തിയത്.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, പ്രോഗ്രാം കൺവീനർ ബാലുകുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബൊക്കയും ഷാളും അണിയിച്ചു. ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ധാനത്ത്, ജോൺസൺ മാർക്കോസ്, സൈഫ് കായംങ്കുളം, ജില്ല പ്രസിഡന്റുമാരായ മാത്യു എറണാകുളം, ശിഹാബ് പാലക്കാട്, വഹീദ് വാഴക്കാട്, കമറുദ്ധീൻ ആലപ്പുഴ, ഒമർ ഷരീഫ്, ബാബു കുട്ടി, ഹരീന്ദ്രൻ കണ്ണൂർ, ഷിജോ വയനാട് തുടങ്ങി ഭാരവാഹികളടക്കം നിരവധി പേർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

