ഒ.ഐ.സി.സി വനിതവേദി അനുശോചിച്ചു
text_fieldsഎം.ടി. പത്മ
റിയാദ്: മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി വനിതവേദി പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലും കേരള നിയമസഭയിലും സമാനകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ച വനിതാനേതാവ് ആയിരുന്നു മുൻ മന്ത്രി എം.ടി. പത്മ എന്ന് വനിതവേദി പ്രസിഡൻറ് മൃദുല വിനീഷ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് മികച്ച പിന്തുണ നൽകിയ വലിയൊരു വനിതനേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്നും വനിതവേദി ഭാരവാഹികൾ അഭിപ്രായപെട്ടു.
പ്രസിഡൻറ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാൻസി പ്രെഡിൻ, വൈസ് പ്രസിഡൻറുമാരായ സ്മിത മോഹിയുദ്ദീൻ, ഭൈമി സുബിൻ, ട്രഷറർ സൈഫുനിസ്സ സിദ്ദീഖ്, സെക്രട്ടറിമാരായ സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവർ അനുശോചന ചടങ്ങിന് നേതൃത്വം നൽകി.

