അബ്ദുൽ ലത്തീഫ് പെരിന്തൽമണ്ണക്ക് ഒ.െഎ.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലപ്പുറം ജില്ല ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി ഭാരവാഹി അബ്ദുൽ ലത്തീഫ് പെരിന്തൽമണ്ണക്ക് അബ്ദുൽ മജീദ് നഹ ഉപഹാരം കൈമാറുന്നു
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലപ്പുറം ജില്ല ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി ഭാരവാഹി അബ്ദുൽ ലത്തീഫ് പെരിന്തൽമണ്ണക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് ആസാദ് പോരൂർ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഘടകത്തിലെ മികച്ച പ്രവർത്തകനായ അബ്ദുൽ ലത്തീഫ് നല്ലൊരു ചിന്തകനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ 'ഫ്രീഡം @ മിഡ്നൈറ്റ്' അടക്കമുള്ള അമ്പതിൽപരം പുസ്തകങ്ങൾ ഹൃദിസ്ഥമാക്കിയ വലിയ വായനാനുഭവ സമ്പത്തുമുള്ള വ്യക്തിയുമാണ്. ഒ.ഐ.സി.സി ലൈബ്രറിയിലേക്ക് അദ്ദേഹം നൽകിയ പുസ്തകങ്ങൾ ആസാദ് പോരൂർ ഏറ്റുവാങ്ങി.
ഹുസൈൻ ചുള്ളിയോട്, അഷ്റഫ് അഞ്ചാലൻ, ഷൗക്കത്ത് പരപ്പനങ്ങാടി, ഇസ്മാഈൽ കൂരിപ്പൊയിൽ, അസ്കർ കാളികാവ് എന്നിവർ സംസാരിച്ചു. സാഹിർ വാഴയിൽ സ്വാഗതവും എം.ടി. ഗഫൂർ നന്ദിയും പറഞ്ഞു.