ഒ.ഐ.സി.സി തെന്നല ബാലകൃഷ്ണപിള്ള അനുശോചനയോഗം
text_fieldsജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണ പിള്ള അനുശോചന യോഗത്തിൽനിന്ന്
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി (ജിദ്ദ) മുന്‍ കെ.പി.സി.സി പ്രസിഡന്റും രാജ്യസഭ അംഗവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളളയുടെ വിയോഗത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.
ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന ചടങ്ങിൽ നാഷനൽ, റീജ്യനൽ, ജില്ല തലത്തിൽനിന്നുള്ള നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ ദുഃഖവും കേരളത്തിന് തീരാനഷ്ടവുമാണെന്നും നന്മയുടെയും വിനയത്തിന്റെയും പര്യായമായിരുന്നു അദ്ദേഹമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഏറെ മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതം കാണിച്ചു തരുന്നതെന്ന് അനുശോചന യോഗം വിലയിരുത്തി.
ആക്റ്റിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷതവഹിച്ചു. സൗദി ദേശീയ കമ്മിറ്റി ട്രഷറർ യാസർ പെരുവള്ളൂർ, പ്രിൻസാദ് കോഴിക്കോട്, ജില്ല നേതാക്കളായ അലവി ഹാജി കാരിമുക്ക്,ഇ.പി. മുഹമ്മദലി, യു.എം. ഹുസൈൻ മലപ്പുറം, ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, സാജു റിയാസ്, അനസ് തുവ്വൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും ജോയിൻറ് ട്രഷറർ സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

