ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി അവാർഡ് വിതരണ പരിപാടി സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണ
പരിപാടിയിൽനിന്ന്
തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തബൂക്ക് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ‘മികച്ച വിജയങ്ങൾ ഉയർച്ചയുള്ള ഭാവിയിലേക്ക്’ എന്ന ശീർഷകത്തിൽ അവാർഡ് വിതരണവും അനുമോദന ചടങ്ങും നടത്തി.
തബൂക്കിലെ മലബാർ കിസ്സാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കമ്മിറ്റിയംഗവും തബൂക്ക് കിംഗ് ഫഹദ് ഹോസ്പിറ്റൽ ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടറുമായ ആസിഫ് ഉദ്ഘാടനം ചെയ്തു.
ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ഇത്തരം പരിപാടികൾ മറ്റുള്ള വിദ്യാർഥികൾക്ക് ഏറെ പ്രചോദനമാകുമെന്നും എല്ലാ വിദ്യാർഥികൾക്കും ഉന്നത വിജയം നേടാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ സുലൈമാൻ കൊടുങ്ങല്ലൂർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
ഒ.ഐ.സി.സി മുൻ പ്രസിഡന്റ ജോളി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി നാഷനൽ സെക്രട്ടറി ലാലു ശൂരനാട്, തബൂക്ക് ഭാരവാഹികളായ ഹാഷിം ക്ലാപ്പന, നൗഷാദ് കപ്പൽ, അജി മുട്ടട, ചെറിയാൻ മാത്യു, ഷാബു യോഹന്നാൻ, നന്ദകുമാർ, ഷിജു വിജയൻ, വർഗീസ് നെടുമ്പാശ്ശേരി എന്നിവർ അവാർഡുകൾ സമ്മാനിച്ചു. കെ.എം.സി.സി തബൂക്ക് കമ്മിറ്റി അംഗമായ ഷക്കീർ, തബൂക്ക് ഓച്ചിറ ക്ലബ്ബിന്റെ പ്രതിനിധിയായ ഇസ്മായിൽ, തബൂക്ക് തനിമ സാംസ്കാരിക വേദി സെക്രട്ടറി ഷമീർ കണ്ണൂർ, ഒ.ഐ.സി.സി തബൂക്ക് അംഗങ്ങളായ ടി.വി ഷിജു, റോബിൻ കുരിയൻ, ജോബിൻ തോമസ്, അനി ജെസ്റ്റിൻ എന്നിവർ ആശംസപ്രസംഗം നടത്തി.
തബൂക്ക് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ജെസ്റ്റിൻ ഐസക്ക് നിലമ്പൂർ സ്വാഗതവും സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

