ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി ഇഫ്താർ
text_fieldsഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി ഖമീസ് മുശൈത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
അബഹ: ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി ഇഫ്താറുകൾ സംഘടിപ്പിച്ചു. ദക്ഷിണ മേഖലയിൽ ഉൾപ്പെടുന്ന ജീസാൻ, നജ്റാൻ, ബിഷ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലാണ് ഇഫ്താറുകൾ സംഘടിപ്പിച്ചത്. ഖമീസ് മുശൈത്ത് മുജാൻ മാളിൽ നടന്ന ഇഫ്താറിൽ സ്വദേശി പൗര പ്രമുഖരും പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
അസീർ പ്രവിശ്യ ആസ്ഥാനമായ അബഹ ഇമാറയുടെ കീഴിലെ 18 ഗവർണറേറ്റുകളിൽ സംഘടിപ്പിച്ച റമദാൻ പരിപാടിയായ അജാവേദ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് മേഖല സെൻട്രൽ കമ്മിറ്റി ഖമീസിൽ ഇഫ്താർ സംഘടിപ്പിച്ചത്. ഇഫ്താറിന് ദക്ഷിണ മേഖല പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചൽ, ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം, മനാഫ് പരപ്പിൽ, റോയി മൂത്തേടം, അൻസാരി കുറ്റിച്ചൽ, രാധാകൃഷ്ണൻ പാലകുളങ്ങര, സിജു ഭാസ്കരൻ, സനൽ ഏലിയാസ്, പൈലി ജോസ് എന്നിവർ നേതൃത്വം നൽകി.

