മുരളി പഴയ തറയലിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
text_fieldsമുരളി പഴയ തറയലിന് ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി നൽകിയ യാത്രയയപ്പ്
അൽഅഹ്സ: പ്രവാസം മതിയാക്കി മടങ്ങുന്ന മുരളി പഴയ തറയലിന് ഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റി യാത്രയയപ്പ് നൽകി. നാലു പതിറ്റാണ്ടിലേറിയായി സൗദി കിഴക്കൻ പ്രവിശ്യയിൽ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. 1983ല് ചെങ്ങന്നൂർ വെൺമണി എന്ന ഗ്രാമത്തിൽ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കെയാണ് പ്രവാസത്തിലേക്ക് എത്തുന്നത്. 42 വർഷക്കാലം ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു.
അൽഹസയിലെ മലയാളി സമൂഹവുമായിട്ട് വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹത്തിന് ഉള്ളത്. നിലവിൽ ഒ.ഐ.സി.സി അൽഅഹ്സ പ്രവർത്തകസമിതി അംഗമാണ്. അൽഅഹ്സ പ്രവാസി സമൂഹത്തിന് മുരളിയുടെ തിരിച്ചുപോക്ക് വലിയ നഷ്ടമാണെങ്കിലും തിരിച്ചുപോക്ക് അനിവാര്യമെന്നതിനാൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെയുള്ള ജീവിതവും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും ആശംസിച്ചു.
ഒ.ഐ.സി.സി അൽഅഹ്സ പ്രസിഡന്റ് ഫൈസൽ വച്ചാക്കൽ, റിജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കുദിർ, ആക്ടിങ് പ്രസിഡന്റ് റഫീഖ് വയനാട്, വൈസ് പ്രസിഡന്റ് അർഷമംഗലം, നവാസ് കൊല്ലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, റഷീദ് വരവൂർ, ലിജു വർഗീസ്, അഫ്സൽ മേലേതിൽ, അസിസ്റ്റന്റ് ട്രഷറർ ഷിബു സുകുമാരൻ, നൗഷാദ് തഴ്വ, സെബാസ്റ്റ്യൻ സനയ്യ, അനീഷ് സനയ്യ, ഷിബു ഷൂ കേക്ക്, അക്ബർ ഖാൻ, നവാസ് നജ, അനിരുദ്ധൻ കായംകുളം, സുമീർ അൽ മൂസ, ഷമീർ ഡിപ്ലോമാറ്റ്, ബെനറ്റ് സനയ്യ, വനിതാവേദി നേതാക്കളായ ഷീജ ഷിജോ, ജസ്ന ടീച്ചർ, ജിന്റി മോൾ, ബിൻസി, ജസ്ന ഷാനി, നജ്മാ അഫ്സൽ, ഷമി ഫൈസൽ, ജമീല ഉമ്മർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതവും ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

