Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റിതെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

റിയാദ്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി എ.ഐ.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സൗദി നാഷനൽ കമ്മിറ്റിയാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. റിയാദ് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ പരിപാടിയോടനുബന്ധിച്ച് ലഡു വിതരണവും നടത്തി. ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്പൻ അധ്യക്ഷത വഹിച്ചു. യോഗം ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു.

സലീം കളക്കര, സജീർ പൂന്തുറ, അലി ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, കരീം കൊടുവള്ളി, ബനൂജ് പുലത്ത്, വിനേഷ് ഒതായി, നസീർ ആലുവ, സലീം അർത്തിയിൽ, ഷാജി മഠത്തിൽ, ഷഫീഖ് പൂരക്കുന്നിൽ, അഖിനാസ് കരുനാഗപ്പള്ളി, റഫീഖ് വെമ്പായം, നാസർ ലെയ്സ്, ഷാജഹാൻ കരുനാഗപ്പള്ളിൽ, മൊയ്തു മണ്ണാർക്കാട്, അൻസാർ ചെമ്മാട്, സലീം വാഴക്കാട് എന്നിവർ സംസാരിച്ചു. മുഹമ്മദലി മണ്ണാർക്കാട് ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സത്താർ കായംകുളം സ്വാഗതവും നാഷനൽ കമ്മിറ്റി ട്രഷറർ റഹ്‌മാൻ മുനമ്പത്ത് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Saudi National Committee celebrated election victory
Next Story